ആദ്യ താരം, അനസ് എടത്തൊടിക ആശാന്റെ ടാറ്റയിൽ

ഐ എസ് എല്ല് ഡ്രാഫ്റ്റിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ കേരളത്തിന്റെ അഭിമാനം അനസ് എടത്തൊടിക ഇനി ടാറ്റയിൽ. 1.10 കോടി ചിലവഴിച്ചാണ് ഈ സൂപ്പർ സ്റ്റാറിനെ ക്ലബ് സ്വന്തമാക്കിയത്. എല്ലാ ക്ലബുകളും സ്വന്തമാക്കാൻ വേണ്ടി കാത്തിരുന്ന താരത്തെയാണ് ഡ്രാഫ്റ്റിന്റെ തുടക്കത്തിൽ തന്നെ ഈ വലിയ തുക കൊടുത്ത് ടീമിൽ ഉറപ്പിച്ചത്.

ഡെൽൽഹി ഡൈനാമോസ് നിലനിർത്താത്തതു കൊണ്ട് ഡ്രാഫ്റ്റിൽ എത്തിയ താരമായിരുന്നു അനസ്. കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച ഡിഫൻഡർ പുരസ്കാരം. പ്ലയേർസ് അസോസിയേഷന്റെ ഇന്ത്യയിലെ മികച്ച താരം എന്നീ പുരസ്കാരങ്ങളും നമ്മുടെ അനസ് സ്വന്തമാക്കിയിരുന്നു. അനസ് എത്തുന്നതോടെ ടീമിന്റെ ഡിഫൻസ് ഐ എസ് എല്ലിലെ തന്നെ ഏറ്റവും മികച്ച ഡിഫൻസായി മാറും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേരളത്തിന്റെ വല കാക്കാന്‍ ആര്?
Next articleആൽബിനോ ഗോമസ് ഡെൽഹിയിൽ