അമരീന്ദർ സിങ് എ.ടി.കെ മോഹൻ ബഗാനിൽ

മുംബൈ സിറ്റി ഗോൾ കീപ്പർ അമരീന്ദർ സിങിനെ സ്വന്തമാക്കി എ.ടി.കെ മോഹൻ ബഗാൻ. അഞ്ച് വർഷം മുംബൈ സിറ്റിയുടെ ഗോൾ കീപ്പർ ആയതിന് ശേഷമാണ് അമരീന്ദർ മുംബൈ സിറ്റി വിടുന്നത്. അഞ്ച് വർഷത്തെ കരാറിലാണ് അമരീന്ദർ എ.ടി.കെയിൽ എത്തുന്നത്. അമരീന്ദർ എ.ടി.കെയിൽ എത്തിയതോടെ മുഹമ്മദ് നവാസ് മുംബൈ സിറ്റിക്ക് വേണ്ടി സൈൻ ചെയ്യും. 2016ലാണ് ബെംഗളൂരു എഫ്.സിയിൽ നിന്ന് അമരീന്ദർ മുംബൈ സിറ്റിയിൽ എത്തുന്നത്.

കഴിഞ്ഞ വർഷം അമരീന്ദർ ക്യാപ്റ്റനായിരിക്കെയാണ് എ.ടി.കെ മോഹൻ ബഗാനെ പരാജയപ്പെടുത്തി മുംബൈ സിറ്റി ഐ.എസ്.ൽ കിരീടം നേടിയത്. മുംബൈ സിറ്റിക്ക് വേണ്ടി ഐ.എസ്.എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം കൂടിയാണ് അമരീന്ദർ സിംഗ്. 84 മത്സരങ്ങൾ മുംബൈ സിറ്റിക്ക് വേണ്ടി കളിച്ച അമരീന്ദറിന്റെ അവസാന മത്സരം ഐ.എസ്.എൽ ആയിരുന്നു.

Exit mobile version