Picsart 23 05 12 01 29 40 267

അമ്രീന്ദർ സിംഗ് ഒഡീഷയിൽ തുടരും, പുതിയ മൂന്ന് വർഷത്തെ കരാർ

അമ്രീന്ദർ സിംഗ് ഒഡീഷ എഫ് സിയിൽ കരാർ പുതുക്കി. ഒഡീഷയിൽ താരം പുതിയ മൂന്ന് വർഷത്തെ കരാർ സ്വന്തമാക്കിയതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു അമ്രീന്ദർ മോഹൻ ബഗാൻ വിട്ട് ഒഡീഷയിൽ എത്തിയത്. ഈ സീസണിൽ 21 മത്സരങ്ങൾ താരം ഐ എസ് എല്ലിൽ കളിച്ചിരുന്നു.

എ ടി കെയിൽ എത്തും മുമ്പ് 2016 മുതൽ 2021വരെ താരം മുംബൈ സിറ്റിക്ക് വേണ്ടി ആയിരുന്നു കളിച്ചിരുന്നത്. മുമ്പ് ബെംഗളൂരു എഫ് സിക്ക് വേണ്ടിയും അമ്രീന്ദർ കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിൽ ആകെ 138 മത്സരങ്ങൾ കളിച്ച പരിചയസമ്പത്ത് 29കാരനായ താരത്തിനുണ്ട്.

Exit mobile version