അമ്രീന്ദർ സിംഗ് മുംബൈ സിറ്റി വിടും

Img 20210408 123105
- Advertisement -

ഈ സീസൺ ഐ എസ് എല്ലിൽ മുംബൈ സിറ്റിയുടെ കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരം അമ്രീന്ദർ സിംഗ് മുംബൈ സിറ്റി വിടും. എ ടി കെ മോഹൻ ബഗാൻ ആകും അമ്രീനദരിനെ സ്വന്തമാക്കുക. റെക്കോർഡ് തുകയാണ് അമ്രീന്ദറിന് മോഹൻ ബഗാൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. 2016 മുതൽ മുംബൈ സിറ്റിക്ക് വേണ്ടി കളിക്കുന്ന താരമാണ് അമ്രീന്ദർ. ഈ കഴിഞ്ഞ സീസണിൽ മുംബൈയുടെ എല്ലാ മത്സരങ്ങളിലും അമ്രീന്ദർ ആയിരുന്നു വല കാത്തത്.

മുമ്പ് 2015ൽ അമ്രീന്ദർ ലോൺ അടിസ്ഥാനത്തിൽ എ ടി കെയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ബെംഗളൂരു എഫ് സിക്ക് വേണ്ടിയും അമ്രീന്ദർ മുമ്പ് കളിച്ചിട്ടുണ്ട്. അമ്രീന്ദറിന് പകരം എഫ് സി ഗോവ ഗോൾ കീപ്പർ നവാസിനെ മുംബൈ സിറ്റി സൈൻ ചെയ്യും.

Advertisement