“അമ്രീന്ദർ സിംഗ് ഇന്ത്യയിലെ ഏറ്റവും മികച്ച ഗോൾ കീപ്പർ”

Img 20210204 121101
- Advertisement -

മുംബൈ സിറ്റിയുടെ ഗോൾ കീപ്പറായ അമ്രീന്ദർ സിംഗ് ആണ് ഇന്ത്യയുടെ ഏറ്റവും മികച്ച ഗോൾ കീപ്പർ എന്ന് മുംബൈ പരിശീലകൻ ലൊബേര. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിലെ അമ്രീന്ദറിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു ലൊബേര. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ 9 സേവുകളാണ് അമ്രീന്ദർ നടത്തിയത്. അമ്രീന്ദർ തന്നെ ആയിരുന്നു കളിയിലെ ഹീറോ ഓഫ് ദി മാച്ചും.

താൻ വ്യക്തികളെ കുറിച്ച് സംസാരിക്കാറില്ല. എങ്കിലും അമ്രീന്ദറിനെ പ്രശംസിച്ചെ പറ്റുകയുള്ളൂ എന്ന് ലൊബേര പറഞ്ഞു. തന്നെ സംബന്ധിച്ചെടുത്തോളം അമ്രീന്ദർ ആണ് രാജ്യത്തെ ഏറ്റവും നല്ല ഗോൾ കീപ്പർ എന്ന് ലൊബേര പറഞ്ഞു. അമ്രീന്ദർ തന്റെ ടീമിന് ഒരുപാട് പോയിന്റ് വാങ്ങി തരുന്നുണ്ട് എന്നും അമ്രീന്ദർ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരം മാത്രമല്ല സീസൺ മുഴുവൻ അമ്രീന്ദറിന്റെ പ്രകടനം ഗംഭീരമായിരുന്നു എന്നും ലൊബേര പറഞ്ഞു.

Advertisement