
ഗോൾ കീപ്പർ അമ്രീന്ദർ സിംഗ് മുംബൈ സിറ്റി എഫ് സിയുമായി പുതിയ കരാർ ഒപ്പിട്ടു. 2021വരെ മുംബൈ സിറ്റിയിൽ നിലനിർത്തുന്നതാണ് അമ്രീന്ദറിന്റെ പുതിയ കരാർ. കഴിഞ്ഞ സീസണിൽ മുംബൈ സിറ്റി ഡ്രാഫ്റ്റിന് മുന്നേ നിലനിർത്തിയ താരമായിരുന്നു അമ്രീന്ദർ. കഴിഞ്ഞ രണ്ട് ഐ എസ് എൽ സീസണുകളിലും അമ്രീന്ദറായിരുന്നു മുംബൈയുടെ വല കാത്തത്.
The safest pair of hands in the business is on our side for 3⃣ more years!
More details: https://t.co/hbzz5QpS9Z#Amrinder2021 #MadeInMumbai
— Mumbai City FC (@MumbaiCityFC) March 12, 2018
ഐ ലീഗിൽ മുമ്പ് ബെംഗളൂരു എഫ് സിക്ക് വേണ്ടി ബൂട്ടുകെട്ടിയിരുന്ന താരമാണ് അമ്രീന്ദർ. പഞ്ചാബ് സ്വദേശിയായ താരം ഇതിനു മുമ്പ് ഐ എസ് എല്ലിൽ അത്ലറ്റിക്കോ കൊൽക്കത്തയ്ക്കു വേണ്ടിയും പൂനെ എഫ് സിക്കു വേണ്ടിയും ഗ്ലോവ് അണിഞ്ഞിട്ടുണ്ട്. മുംബൈ സിറ്റിയിൽ മൂന്ന് വർഷം കൂടെ തുടരുന്നതിൽ അഭിമാനമുണ്ടെന്ന് അമ്രീന്ദർ സിംഗ് പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial