
ഈസ്റ്റ് ബംഗാളിനെ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ തോൽപ്പിക്കാൻ ആരുമില്ല. തുടർച്ചയായ നാലാം വിജയത്തിലും ഏകപക്ഷീയമായ വിജയത്തോടെ ഈസ്റ്റ് ബംഗാൾ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് സതേൺ സമിറ്റിയെയാണ് ഈസ്റ്റ് ബംഗാൾ ഇന്ന് പരാജയപ്പെടുത്തിയത്.
ഈസ്റ്റ് ബംഗാളിന്റെ ഇന്നത്തെ വിജയ ശില്പിയായത് സിറിയൻ മിഡ്ഫീൽഡർ ആമ്ന ആയിരുന്നു. കളിയിലെ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ആമ്ന ഒരു ഗോളും ഇന്ന് നേടി. റാൾട്ടെയും സമദ് അലിയുമാണ് ഈസ്റ്റ് ബംഗാളിനു വേണ്ടി ഇന്ന് ലക്ഷ്യം കണ്ട മറ്റു താരങ്ങൾ. ഇന്നത്തെ മത്സരത്തിൽ രണ്ട് മലയാളി സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഈസ്റ്റ് ബംഗാളിനു വേണ്ടി വി പി സുഹൈറും സതേൺ സമിറ്റിക്കു വേണ്ടി അനൂപ് പോളിയും ഇറങ്ങി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial