Picsart 23 01 01 11 03 50 832

ആൽവരസിന് പിന്നാലെ മാക്സിമോയും മാഞ്ചസ്റ്റർ സിറ്റിയിൽ

അർജന്റീന ഫുട്ബോളിന്റെ ഭാവി പ്രതീക്ഷയായ താരം മാക്സിമോ പെറോണിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ന്യൂകാസിൽ യുണൈറ്റഡിനെ മറികടന്നാണ് 19കാരനെ സിറ്റി സ്വന്തമാക്കിയത്. താരത്തിനായുള്ള നീക്കം മാഞ്ചസ്റ്റർ സിറ്റി പൂർത്തിയാക്കിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

അർജന്റീനിയൻ ക്ലബായ വെലസിനായാണ് ഇപ്പോൾ പെറോൺ കളിക്കുന്നത്. 8 മില്യൺ യൂറോ റിലീസ് ക്ലോസ് നൽകിയാണ് സിറ്റി താരത്തെ സൈൻ ചെയ്യുന്നത്.

ഡിഫൻസീവ് മിഡ്ഫീൽഡർ ആയ താരം അടുത്ത സമ്മറിൽ സിറ്റിക്ക് ഒപ്പം ചേരും എന്നാണ് പ്രതീക്ഷ. ഹൂലിയൻ അൽവാരസിനുശേഷം അർജന്റീനയിൽ നിന്ന് ഒരു മികച്ച യുവതാരം കൂടെ സിറ്റിയിൽ എത്തുന്നു എന്നത് അർജന്റീന ആരാധകർക്കും സന്തോഷം നൽകും. ഇതിനകം അർജന്റീന ക്ലബിനായി 33 സീനിയർ മത്സരങ്ങൾ പെറോൺ കളിച്ചിട്ടുണ്ട്.

Exit mobile version