ബ്രസീലിയൻ താരം അലക്സ് ലിമ ജംഷദ്പൂരിലേക്ക്

- Advertisement -

പുതിയ ഐ എസ് എൽ സീസണ് മുന്നോടിയായി ഒരു വലിയ സൈനിംഗിന് തന്നെ ഒരുങ്ങുകയാണ് ജംഷദ്പൂർ എഫ് സി. ബ്രസീലിയൻ മധ്യനിര താരമായ അലക്സ് ലിമാ ആകും ജംഷദ്പൂരിൽ എത്തുക. താരവും ക്ലബും തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. അമേരിക്ക് ലീഗായ മേജർ ലീഗ് സോക്കറിൽ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ്.

അമേരിക്കയിലെ പ്രമുഖ ക്ലബുകളായ‌ ചികാഗോ ഫയർ, ഹൗസ്റ്റൺ ഡൈനമോ എന്നീ ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ജംഷദ്പൂരിന്റെ പരിശീലകനായ ഓവൻ കോയ്ലിന്റെ കീഴ ഹൗസ്റ്റൺ നിരയിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു അലക്സ് ലിമ. താരം അവസാന സീസണിൽ വിയറ്റ്നാം ക്ലബായ‌ ഹോ ചി മിൻ സിറ്റിക്കായാണ് കളിച്ചത്. മുമ്പ് ദക്ഷിണ കൊറിയയിലും സ്വിറ്റ്സർലാന്റിലും ഒക്കെ ലിമ കളിച്ചിട്ടുണ്ട്.

Advertisement