Site icon Fanport

ബ്രസീലിയൻ താരം അലക്സ് ലിമക്ക് ജംഷദ്പൂരിൽ പുതിയ കരാർ

പുതിയ ഐ എസ് എൽ സീസണ് മുന്നോടിയായി ജംഷദ്പൂർ എഫ് സി അവരുഅറ്റെ ബ്രസീലിയൻ മധ്യനിര താരമായ അലക്സ് ലിമയുടെ കരാർ പുതുക്കി. ഒരു വർഷത്തെ കരാർ ആണ് താരം ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ ജംഷദ്പൂർ മധ്യനിരയിലെ പ്രധാന താരമായിരുന്നു ലിമ. 1500 മിനുട്ടുകളിൽ അധികം താരം കഴിഞ്ഞ സീസണിൽ കളിച്ചിരുന്നു.

അമേരിക്കയിലെ പ്രമുഖ ക്ലബുകളായ‌ ചികാഗോ ഫയർ, ഹൗസ്റ്റൺ ഡൈനമോ എന്നീ ക്ലബുകൾക്കായി കളിച്ചിട്ടുള്ള താരമാണ് ലിമ. ജംഷദ്പൂരിന്റെ പരിശീലകനായ ഓയൻ കോയ്ലിന്റെ കീഴിൽ ഹൗസ്റ്റൺ നിരയിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു അലക്സ് ലിമ. ആ കൂട്ടുകെട്ടാണ് താരത്തെ ജംഷദ്പൂരിൽ എത്തിച്ചത്. മുമ്പ് ദക്ഷിണ കൊറിയയിലും സ്വിറ്റ്സർലാന്റിലും ഒക്കെ ലിമ കളിച്ചിട്ടുണ്ട്.

Exit mobile version