Site icon Fanport

ആൽബെർടോ നൊഗുവേര മുംബൈ സിറ്റിയിൽ കരാർ പുതുക്കും

സ്പാനിഷ് മിഡ്ഫീൽഡർ ആൽബെർടോ നൊഗേര മുംബൈ സിറ്റിയിൽ തുടരും എന്ന് റിപ്പോർട്ടുകൾ. താരം മുംബൈ ക്ലബിൽ ഒരു വർഷം കൂടെ തുടരാൻ തീരുമാനിച്ചതായി 90ndStoppage റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിലായിരുന്നു നൊഗുവേര മുംബൈയിൽ എത്തിയത്‌. മുംബൈ സിറ്റിക്കായി 20 ഐ എസ് എൽ മത്സരങ്ങളിൽ കളിച്ച താരം 4 ഗോളും ഒരു അസിസ്റ്റും സംഭാവന ചെയ്തു.

Picsart 23 05 04 17 01 44 185

മുംബൈയിൽ എത്തും മുമ്പ് രണ്ടു സീസണുകളായി എഫ് സി ഗോവയ്ക്ക് ഒപ്പം ആയിരുന്നു നൊഗുവേര. രണ്ട് സീസണുകളിലായി അവുടെ 39 മത്സരങ്ങൾ കളിച്ച താരം 4 ഗോളും 11 അസിസ്റ്റും ഗോവക്ക് സംഭാവന ചെയ്തിരുന്നു.

മുമ്പ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയൊക്കെ കളിച്ചിട്ടുള്ള താരമാണ്. അത്ലറ്റിക്കോ മാഡ്രിഡ് സി ടീമിനായും ബി ടീമിനായും ഒപ്പം സീനിയർ ടീമിനായും ആൽബെർട്ടോ കളിച്ചിട്ടുണ്ട്.

ലാലിഗ ക്ലബായ ഗെറ്റഫെയുടെ അക്കാദമിയിലൂടെ വളർന്ന താരമാണ്. ഇംഗ്ലണ്ടിൽ ബ്ലാക്ക്പൂൾ ക്ലബിനായും കളിച്ചിട്ടുണ്ട്. അവസാന വർഷങ്ങളിൽ സ്പാനിഷ് ക്ലബുകളായ ലോർക, നുമാൻസിയ, റേസിംഗ് സാന്റന്റർ എന്നീ ക്ലബുകൾക്കായും താരം കളിച്ചിട്ടുണ്ട്.

Exit mobile version