റോബീ കീൻ എത്തി, സൈനിങ്ങ് ഔദ്യോഗികമായി പ്രഖ്യാപിച്ച് അത്ലറ്റിക്കോ

- Advertisement -

അത്ലറ്റിക്കോ മാഡ്രിഡുമായി പിരിഞ്ഞതിനു ശേഷമുള്ള ആദ്യ വിദേശ സൈനിങ്ങ് എ ടി കെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അയർലണ്ട് ഇതിഹാസം റോബീ കീനിന്റെ വരവാണ് അത്ലറ്റിക്കോ കൊൽക്കത്ത തങ്ങളുടെ ട്വിറ്റർ ഹാൻഡിൽ വഴി ഔദ്യോഗികമായി ഫുട്ബോൾ ലോകത്തെ അറിയിച്ചത്. നേരത്തെ തന്നെ ഇന്ന് റോബീ കീനുമായി എടികെ കരാർ ഒപ്പിടും എന്നു വാർത്ത ഫാൻപോർട്ട് റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞ സീസണിൽ അമേരിക്കയിൽ കളിച്ച താരം 11 ഗോളുകൾ അവിടെ നേടിയിരുന്നു. ഇപ്പോൾ പ്രായം 37 ആയെങ്കിലും പഴയ ടോട്ടൻഹാം സ്ട്രൈക്കറിന് പത്തിൽ കൂടുതൽ ഗോളുകൾ ഐ എസ് എല്ലിൽ കണ്ടെത്താനും വിഷമം കാണില്ല എന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. ബർമിങ്ഹാമിലേക്ക് തന്റെ പഴയ കോച്ച് ഹാരി റെഡ്നാപ്പിന്റെ ക്ഷണമുണ്ടായിട്ടും താരം ഐ എസ് എൽ തിരഞ്ഞെടുക്കുക ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement