ആകാശ് മിശ്രയുടെ മികവിന് അംഗീകാരം, ഹൈദരബാദിൽ പുതിയ കരാർ

ഹൈദരബാദ് എഫ് സിയുടെ കിരീട നോട്ടത്തിൽ വലിയ പങ്കുവഹിച്ച യുവ ഫുൾബാക്ക് ആകാശ് മിശ്രയുടെ കരാർ ക്ലബ് പുതുക്കി. 2025വരെയുള്ള കരാർ ആണ് ഹൈദരബാദിൽ ആകാശ് മിശ്ര പുതുതായി ഒപ്പുവെച്ചത്. 2020ൽ ആരോസിൽ നിന്നായിരുന്നു ആകാശ് മിശ്ര ഹൈദരബാദിൽ എത്തിയത്. 20കാരനായ ആകാശ് മിശ്രം രണ്ടു സീസണുകളിലായി 43 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചു.
Img 20220620 005119
കഴിഞ്ഞ സീസണിൽ 23 മത്സരങ്ങൾ കളിച്ച ആകാശ് മിശ്ര 2 ഗോളുകൾ നേടുകയും മൂന്ന് അസിസ്റ്റും നേടുകയും ചെയ്തിരുന്നു. ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഡിഫൻസിലും സ്ഥിര സാന്നിദ്ധ്യമായി ആകാശ് മിശ്ര മാറി. 20കാരനായ താരം ഉത്തർപ്രദേശ് സ്വദേശിയാണ്. മുമ്പ് മൂന്ന് വർഷത്താളം ജർമ്മനിയിൽ പരിശീലനം നടത്തിയിട്ടുണ്ട് ആകാശ്. ഫുൾബാക്ക് ആയ താരം അറ്റാക്കിലും ഡിഫൻസിലും ഒരുപോലെ മികവ് കാണിക്കുന്നുണ്ട്‌.

ഇന്ത്യൻ അണ്ടർ 19 ടീമിനൊപ്പം മുമ്പ് സാഫ് കിരീടം നേടിയിട്ടുണ്ട്.