മലയാളി യുവതാരം അജിൻ ടോമിനായി കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും രംഗത്ത്

മലയാളി യുവ ഡിഫൻഡർ അജിൻ ടോമിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിൽ പോര്. താരത്തിനു വേണ്ടി രണ്ട് ക്ലബുകളും രംഗത്ത് ഉണ്ട്. വലിയ ഓഫറുകൾ തന്നെ ഈ യുവപ്രതീക്ഷയ്ക്ക് ആയി ക്ലബുകൾ വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ ചെന്നൈയിൻ എഫ് സിയുടെ റിസേർവ്സ് ടീമിലാണ് അജിൻ ടോം കളിക്കുന്നത്.

അവസാന രണ്ട് സീസണുകളിലായി അജിൻ ടോം ചെന്നൈയിന് ഒപ്പം ഉണ്ട്. അവിടെ നടത്തിയ പ്രകടനങ്ങളാണ് വലിയ ക്ലബുകളുടെ ശ്രദ്ധ ആകർഷിച്ചത്. കഴിഞ്ഞ തവണത്തെ കേരള സന്തോഷ് ട്രോഫി ടീമിലും അജിൻ ഉണ്ടായിരുന്നു.
വയനാട് സ്വദേശിയായ അജിൻ ടോം ഡിഫൻഡറാണ്. അജിൻ ഇന്ത്യൻ അണ്ടർ 17 ടീമിനൊപ്പം മുമ്പ് കളിച്ചിട്ടുണ്ട്.

സെപ്റ്റിന്റെ ക്യാമ്പിലൂടെ ഉയർന്നു വന്ന അജിൻ കേരളത്തെ അണ്ടർ 12, അണ്ടർ 13, അണ്ടർ 14, അണ്ടർ 15 എന്നീ ഏജ് കേറ്റഗറികളിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. മുന്നേറ്റനിരക്കാരനായായിരുന്നു തുടക്കം എങ്കിലും പരിശീലകർ അജിന്റെ ഭാവി ഡിഫൻസിലാണെന്ന് കണ്ട് ഡിഫൻഡറാക്കി മാറ്റുകയായിരുന്നു.

Exit mobile version