Site icon Fanport

ബെംഗളൂരുവിന്റെ അജയ് ഛേത്രി ഇനി ഹൈദരബാദിൽ

ബെംഗളൂരു എഫ് സിയുടെ യുവതാരം അജയ് ഛേത്രിയെ ഐ എസ്‌ എൽ ക്ലബായ ഹൈദരാബാദ് എഫ് സി സ്വന്തമാക്കി. ലോൺ അടിസ്ഥാനത്തിൽ ആണ് ഹൈദരബാദ് അജയ് ഛേത്രിയെ ടീമിൽ എത്തിച്ചിരിക്കുന്നത്. മധ്യനുര താരമായ അജയ് ഛേത്രി അവസാന നാലി വർഷങ്ങളായി ബെംഗളൂരു എഫ് സിക്ക് ഒപ്പം ഉണ്ട്. ബെംഗളൂരുവിന്റെ യുവ ടീമുകൾക്ക് വേണ്ടി നേരത്തെ കളിച്ചിട്ടുണ്ട്.

ബെംഗളൂരു റിസേർവ്സിനൊപ്പം ബെംഗളൂരു സൂപ്പർ ഡിവിഷൻ കിരീടം അജയ് സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിൽ ബെംഗളൂരു സീനിയർ സ്ക്വാഡിൽ ഇടം നേടിയ താരം ഐ എസ്‌ എല്ലിൽ ചെന്നൈയിനെതിരെ അരങ്ങേറ്റവും നടത്തിയിരുന്നു. ഹൈദരബാദിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും എന്ന പ്രതീക്ഷയിലാണ് 20കാരനായ അജയ് ക്ലബ് മാറുന്നത്.

Exit mobile version