അവസാനം ഐസോളിന് ജയം

നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ഐസോളിന് അവസാനം ഒരു ജയം. ജയമറിയാത്ത ഒമ്പതു മത്സരങ്ങൾക്കു ശേഷം ഇന്ന് ഇന്ത്യൻ ആരോസിനെ നേരിട്ട ഐസോൾ ഏകപക്ഷീയമായി തന്നെയാണ് വിജയിച്ചത്. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ഇന്നത്തെ ജയം.

ആദ്യ പതിനാറു മിനുട്ടിൽ തന്നെ ഐസോൾ ഇന്ന് രണ്ടു ഗോളിന് മുന്നികെത്തിയിരുന്നു. ഐസോളിനായി ലാൽകമ്പുയിമാവിയ ഇരട്ട ഗോളുകൾ നേടി. ആൻഡ്രെ ലൊൺസ്കുവും ഐസോളിനായി ഇന്ന് ലക്ഷ്യം കണ്ടു. പുതിയ പരിശീലകൻ സന്തോഷ് കശ്യപ്പിന് ഇന്ന് ജയിക്കേണ്ടത് തന്റെ ഭാവിക്ക് തന്നെ നിർണ്ണായകമായിരുന്നു.

ജയത്തോടെ 21 പോയന്റുമായി ഐസോൾ അഞ്ചാം സ്ഥാനത്തേക്ക് എത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial