Site icon Fanport

എയർ ഇന്ത്യയെ ഗോളിൽ മുക്കി മുംബൈ സിറ്റി

പ്രീസീസൺ മത്സരത്തിൽ ഐ എസ് എൽ ക്ലബായ മുംബൈ സിറ്റിക്ക് വമ്പൻ വിജയം. ഇന്നലെ മുംബൈയിൽ വെച്ച് നടന്ന മത്സരത്തിൽ എയർ ഇന്ത്യയെ ആണ് മുംബൈ സിറ്റി പരാജയപ്പെടുത്തിയത്. തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകൾക്കായിരുന്നു മുംബൈ സിറ്റിയുടെ വിജയം.

അമിനെ ചേർമിറ്റി, മുഹമ്മദ് ലാർബി എന്നിവർ മുംബൈ സിറ്റിക്കു വേണ്ടി ഇന്ന് ഇരട്ട ഗോളുകൾ നേടി.പുതുതായി മുംബൈ സിറ്റിയിൽ എത്തിയ മധ്യനിര താരം റൗളിംഗ് ബോർജസും മുംബൈക്കായി ഇന്ന് ഗോൾ നേടി. കെവിനാണ് മററ്റൊരു സ്കോറർ. ഒപ്പം ഒരു സെൽഫ് ഗോളും മുംബൈ സിറ്റിക്ക് ലഭിച്ചിരുന്നു.

Exit mobile version