Site icon Fanport

ഐബാൻബ ഡോഹ്ലിംഗ് കേരള ബ്ലാസ്റ്റേഴ്സിൽ എത്താൻ സാധ്യതയില്ല

എഫ് സി ഗോവ ഡിഫൻഡറായ ഐബാൻ ഡോഹ്ലിംഗ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്താൻ സാധ്യതയില്ല. തരാത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് നേരത്തെ ശ്രമിച്ചിരുന്നു എങ്കിലും ഇപ്പോൾ ബ്ലാസ്റ്റേഴ്സ് താരത്തിനായി രംഗത്തില്ല എന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ബ്ലാസ്റ്റേഴ്സും ഗോവയുമായി ഈ ട്രാൻസ്ഫറിൽ അടുത്ത് ഒന്നും ചർച്ച നടത്തിയിട്ടില്ല എന്നും ഈ ട്രാൻസ്ഫർ ഇപ്പോൾ നടക്കാൻ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് 23 05 25 18 48 39 437

2019 മുതൽ ഗോവയിൽ ഉള്ള താരമാണ് ഐബൻ. ഡിഫൻസിൽ ഏതു പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ്. നിശു കുമാറും ഖാബ്രയും ക്ലബ് വിട്ടത് കൊണ്ട് ആയിരുന്നു ബ്ലാസ്റ്റേഴ്സ് ഐബനായി രംഗത്ത് എത്തിയത്. എന്നാൽ പ്രബീർ ദാസിനെയും പ്രിതം കോട്ടാലിനെയും ഡിഫൻസിലേക്ക് എത്തിച്ച ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ട്രാൻസ്ഫർ ലക്ഷ്യങ്ങൾ വേറെ ആണെന്നാണ് സൂചന.

27കാരനായ ഐബാൻ ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ ആണ് വളർന്നു വന്നത്. 2011 മുതൽ 2015 വരെ ടാറ്റ അക്കാദമിയിൽ ഉണ്ടായിരുന്നു. പിന്ന് ഷില്ലൊങ് ലജോങ്ങിൽ എത്തി. 2019വരെ ലജോംഗിൽ ഉണ്ടായിരുന്നു.

Exit mobile version