Picsart 23 10 10 00 14 52 741

ഐബാൻ ഈ സീസണിൽ ഇനി കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കില്ല

കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന് വൻ തിരിച്ചടി. അവരുടെ ലെഫ്റ്റ് ബാക്കായ ഐബാൻ ഇനി ഈ സീസണിൽ കളിക്കില്ല. താരം തന്നെ ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ താൻ ഈ സീസണിൽ കളിക്കില്ല എന്ന കാര്യം ഔദ്യോഗികമായി അറിയിച്ചു. താൻ ശക്തമായി തിരികെ വരും എന്നും ഐബാൻ പറഞ്ഞു.

ഐബാന് മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിൽ പരിക്കേറ്റിരുന്നു. മുട്ടിന് ഏറ്റ പരിക്കായത് കൊണ്ട് തന്നെ ആറ് മാസം എങ്കിലും അദ്ദേഹം പുറത്തിരിക്കും. ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഐബാനെ സ്വന്തമാക്കിയത്. ആദ്യ മൂന്ന് മത്സരങ്ങളിലും താരം കേരള ബ്ലാസ്റ്റേഴ്സിനായി ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയിരുന്നു.

ഐബാന്റെ പരിക്ക് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി ആകും. ഐബാൻ ഇല്ലെങ്കിൽ സന്ദീപ് ആകും ബ്ലാസ്റ്റേഴ്സിനായി ആദ്യ ഇലവനിൽ ഇറങ്ങുക.

Exit mobile version