Picsart 23 06 01 00 33 11 809

മിഡ്ഫീൽഡ് മാന്ത്രികൻ അഹ്മദ് ജാഹു ഇനി ഒഡീഷ എഫ് സിക്ക് ഒപ്പം!!

മുംബൈ സിറ്റിയുടെ സ്റ്റാർ മിഡ്ഫീൽഡർ അഹ്മദ് ജാഹുവിനെ ഒഡീഷ എഫ് സി സ്വന്തമാക്കി. ഒഡീഷ എഫ് സി ഔദ്യോഗികമായി തന്ന്ർ അഹ്മദ് ജാഹുവിബന്റെ വരവ് പ്രഖ്യാപിച്ചു. 3 വർഷത്തെ കരാറിൽ ആകും ജാഹു ഒഡീഷയിലേക്ക് എത്തുന്നത്. അവസാന രണ്ടു വർഷമായി അഹ്മദ് ജാഹു മുംബൈ സിറ്റിക്ക് ഒപ്പം ഉണ്ട്. ഈ സീസണിൽ ഐ എസ് എല്ലിൽ 21 മത്സരങ്ങൾ കളിച്ച ജാഹു 2 ഗോളുകളും 3 അസിസ്റ്റും നേടിയിരുന്നു.

ഐ എസ് എല്ലിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറായി വിലയിരുത്തപ്പെട്ട താരമാണ് മൊറോക്കൻ മിഡ്ഫീൽഡറായ അഹ്മദ് ജാഹോ. മുംബൈയിൽ എത്തും മുമ്പ് മൂന്ന് സീസണോളം ഗോവയിൽ ആയിരുന്നു താരം.

https://twitter.com/OdishaFC/status/1663829804506927104?t=MeBVUC2OPUSt0t1x_5fWrQ&s=19

മൊറോക്കൻ ക്ലബുകളായ റാബത്, രാജ കസബ്ലാങ്ക, മൊഗ്രബ് എന്നിവർക്ക് വേണ്ടി കളിച്ചിട്ടുണ്ട്. മൊറോക്കയുടെ ദേശീയ ടീമിന്റെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട് താരം. 2012ലെ അറബ് നാഷൺസ് കപ്പിൽ മൊറോക്കൻ ടീമിൽ അഹ്മദും ഉണ്ടായിരുന്നു.

Exit mobile version