Site icon Fanport

മൊറോക്കൻ മിഡ്ഫീൽഡറുടെ കരാർ എഫ് സി ഗോവ പുതുക്കി

മൊറോക്കൻ മിഡ്ഫീൽഡറായ അഹ്മദ് ജാഹോയുടെ കരാർ എഫ് സി ഗോവ പുതുക്കി. ഒരു വർഷത്തേക്കാണ് എഫ് സി ഗോവ ജാഹോയുടെ കരാർ പുതുക്കിയത്. കഴിഞ്ഞ സീസണിൽ ഗോവയിൽ എത്തിയ താരം ഐ എസ് എല്ലിൽ മികച്ചു നിന്നിരുന്നു. 19 മത്സരങ്ങളിൽ ഗോവയ്ക്കായി ബൂട്ടുകെട്ടിയ താരം രണ്ട് അസിസ്റ്റും സ്വന്തമാക്കിയിരുന്നു.

മൊറോക്കൻ ക്ലബായ റാബതിന്റെ താരമായ ജാഹോ കഴിഞ്ഞ സീസണിൽ ക്ലബിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ ആയിരുന്നു ഇന്ത്യയിൽ എത്തിയത്. രാജ കസബ്ലാങ്ക, മൊഗ്രബ് എന്നെ മൊറോക്കൻ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. മൊറോക്കയുടെ ദേശീയ ടീമിന്റെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട് താരം. 2012ലെ അറബ് നാഷൺസ് കപ്പിൽ മൊറോക്കൻ ടീമിൽ അഹ്മദും ഉണ്ടായിരുന്നു. 8 മത്സരങ്ങളാണ് മൊറോക്കോയ്ക്ക് വേണ്ടി ഇതുവരെ കളിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version