Picsart 23 05 10 12 24 18 248

അഹ്മദ് ജാഹുവിനെ സ്വന്തമാക്കാൻ ഒഡീഷ എഫ് സി ശ്രമം

മുംബൈ സിറ്റിയുടെ സ്റ്റാർ മിഡ്ഫീൽഡർ അഹ്മദ് ജാഹുവിനെ സ്വന്തമാക്കാൻ ഒഡീഷ എഫ് സി ശ്രമം. ഒഡീഷ അഹ്മദ് ജാഹുവിനായി 3 വർഷത്തെ കരാർ ഓഫർ ചെയ്തത് ആയി Halfway Football റിപ്പോർട്ട് ചെയ്യുന്നു‌. ചർച്ചകൾ ഇപ്പോൾ പുരോഗമിക്കുകയാണ്‌. അവസാന രണ്ടു വർഷമായി അഹ്മദ് ജാഹു മുംബൈ സിറ്റിക്ക് ഒപ്പം ഉണ്ട്. ഈ സീസണിൽ ഐ എസ് എല്ലിൽ 21 മത്സരങ്ങൾ കളിച്ച ജാഹു 2 ഗോളുകളും 3 അസിസ്റ്റുളും നേടിയിരുന്നു.

ഐ എസ് എല്ലിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറായി വിലയിരുത്തപ്പെട്ട താരമാണ് മൊറോക്കൻ മിഡ്ഫീൽഡറായ അഹ്മദ് ജാഹോ. മുംബൈയിൽ എത്തും മുമ്പ് മൂന്ന് സീസണോളം ഗോവയിൽ ആയിരുന്നു താരം.

മൊറോക്കൻ ക്ലബുകളായ റാബത്, രാജ കസബ്ലാങ്ക, മൊഗ്രബ് എന്നിവർക്ക് വേണ്ടി കളിച്ചിട്ടുണ്ട്. മൊറോക്കയുടെ ദേശീയ ടീമിന്റെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട് താരം. 2012ലെ അറബ് നാഷൺസ് കപ്പിൽ മൊറോക്കൻ ടീമിൽ അഹ്മദും ഉണ്ടായിരുന്നു.

Exit mobile version