ഐ എസ് എൽ ചാമ്പ്യന് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട യോഗ്യതക്ക് സാധ്യത

- Advertisement -

ഇനി ഇന്ത്യൻ ക്ലബുകൾ എ എഫ് സി ചാമ്പ്യൻസ് ലീഗ് എന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ സാധ്യത. ഇന്ത്യൻ ചാമ്പ്യന്മാർക്ക് എ എഫ് സി ചാമ്പ്യൻസ് ലീഗിലേക്ക് നേരിട്ട് യോഗ്യത നൽകാൻ അപേക്ഷിച്ചിരിക്കുകയാണ് എ ഐ എഫ് എഫ്. ഇപ്പോൾ ഇന്ത്യൻ ക്ലബുകൾക്ക് എ എഫ് സി ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് കളിക്കാൻ ആണ് അവസരം കിട്ടാറ്. എന്നാൽ ഒരിക്കലും ഇന്ത്യ അൻ ക്ലബുകൾ പ്ലേ ഓഫിന് അപ്പുറം പോകാറില്ല.

എ എഫ് സി കപ്പിൽ ആയിരുന്നു ഇന്ത്യൻ ക്ലബുകൾ സ്ഥിരമായി കളിക്കാറ്. എന്നാൽ ഇന്ത്യയിലെ ഫുട്ബോൾ വളർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നൽകണമെന്നാണ് എ ഐ എഫ് എഫ് അപേക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ സീസൺ വരെ ഐലീഗ് ചാമ്പ്യന്മാർക്ക് എ എഫ് സി കപ്പ് പ്ലേ ഓഫ് യോഗ്യതയും ഐ എസ് എൽ ചാമ്പ്യന്മാർക്ക് എ എഫ് സി കപ്പ് പ്ലേ ഓഫ് യോഗ്യതയുമായിരുന്നു. എന്നാൽ പുതിയ ആവശ്യം അംഗീകരിച്ചാൽ ഐ എസ് എൽ ചാമ്പ്യന്മാർക്ക് നേരിട്ട് എ എഫ് സി ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഐ ലീഗ് ചാമ്പ്യന്മാർക്ക് എ എഫ് സി കപ്പ് പ്ലേ ഓഫ് യോഗ്യതയും ലഭിക്കും.

Advertisement