Picsart 23 12 13 13 42 37 394

അഡ്രിയാൻ ലൂണക്ക് പരിക്ക്, പഞ്ചാബിന് എതിരായ മത്സരം നഷ്ടമായേക്കും

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അദ്രിയാൻ ലൂണയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. നാളെ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പഞ്ചാബ് എഫ് സിക്ക് എതിരായ മത്സരം ലൂണയ്ക്ക് നഷ്ടമായേക്കും. നാളെയാണ് എവെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബിനെ നേരിടുന്നത്. നാളെ പരിശീലകൻ ഇവാൻ വുകമാനൊവിചും സസ്പെൻഷൻ കാരണം ടീമിനൊപ്പം ഉണ്ടാകില്ല.

ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സിനെ കാര്യമായി ബാധിച്ചേക്കാം. ലൂണയെ ആശ്രയിച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കുകൾ നീങ്ങുന്നത്. ഈ സീസണിൽ ഇതുവരെ 3 ഗോളും നാല് അസിസ്റ്റും ലൂണ സംഭാവന ചെയ്തിട്ടുണ്ട്. ലൂണ ഇല്ലയെങ്കിൽ ഡെയ്സുകെ, പെപ്ര, ദിമി എന്നിവരാകും ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിൽ ഇറങ്ങുക.

Exit mobile version