Picsart 24 04 06 12 23 10 222

ലൂണ 2025 വരെ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഒരു സീസൺ കൂടെ ബ്ലാസ്റ്റേഴ്സിൽ തുടരും. ലൂണയുടെ കരാർ 2024വരെ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ വർഷം ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിന് യോഗ്യത നേടുക ആണെങ്കിൽ ലൂണയുടെ കരാർ ഒരുവർഷത്തേക്ക് കൂടെ നീട്ടാൻ ആകുന്ന വ്യവസ്ഥ അദ്ദേഹത്തിന്റെ കരാറിൽ ഉണ്ടായിരുന്നു. അത് ഉപയോഗിച്ച് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ലൂണയുടെ കരാർ 2025ലേക്ക് നീട്ടിയിരിക്കുകയാണ്.

അഡ്രിയാൻ നിക്കോളാസ്‌ ലൂണ റെട്ടാമറു എന്ന ലൂണ മൂന്ന് വർഷം മുമ്പാണ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്. അന്ന് മുതൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമാണ് ലൂണ. കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻസിയും ലൂണയിൽ എത്തി. ഈ സീസണിൽ പരിക്ക് കാരണം ലൂണയെ ബ്ലാസ്റ്റേഴ്സിന് ഏറെ മത്സരങ്ങളിൽ നഷ്ടമായിരുന്നു. താരം ഇപ്പോൾ പരിക്ക് മാറി തിരികെയെത്തുന്നതിന് അടുത്താണ്.

ലൂണ ക്ലബിൽ തുടരും എന്നത് ബ്ലാസ്റ്റേഴ്സ് ആരാധകർക്കും സന്തോഷം നൽകും. ലൂണയുടെ അഭാവത്തിൽ ഈ സീസണ ബ്ലാസ്റ്റേഴ്സ് നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ പ്രയാസപ്പെട്ടിരുന്നു.

Exit mobile version