കേരള ബ്ലാസ്റ്റേഴ്സിന് ജേഴ്സി ഒരുക്കി ലോകോത്തര ബ്രാൻഡ് അഡ്മിറൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി നേരത്തെ ഫാൻപോർട്ട് റിപ്പോർട്ട് ചെയ്തത് പോലെ ലോകോത്തര ബ്രാൻഡ് അഡ്മിറൽ തന്നെ നിർമ്മിക്കും. ഇന്ന് ഔദ്യോഗികമായി കേരള ബ്ലാസ്റ്റേഴ്സ് തന്നെ അഡ്മിറലിനെ ഔദ്യോഗിക കിറ്റ് നിർമ്മാതാക്കളായി പ്രഖ്യാപിച്ചു. ലോകത്തിലെ മികച്ച പല കായിക ടീമുകൾക്കും കിറ്റുകൾ നിർമ്മിച്ച് കൊടുത്തുള്ള ബ്രാൻഡ് ആണ് അഡ്മിറൽ.

ബ്ലാസ്റ്റേഴ്സിലെ താരങ്ങളെയും കോച്ചിനേയും പോലെ മാഞ്ചസ്റ്ററിൽ നിന്നാണ് അഡ്മിറലും വരുന്നത്. അഡ്മിറൽ സ്പോർട്സ് കമ്മ്പിനി മാഞ്ചസ്റ്ററിലാണ് സ്ഥിതി ചെയ്യുന്നത്.  ഒമ്പതോളം രാജ്യങ്ങളുടെ ജേഴ്സിയും മുപ്പതിലധികം സ്പോർട്സ് ക്ലബുകളുടെ ജേഴ്സിയും സ്പോൺസർ ചെയ്യുന്ന വലിയ കമ്പനി തന്നെയാണ് അഡ്മിറൽ സ്പോർട്സ് ക്ലബ്.

മാഞ്ചസ്റ്റർ യുണൈറ്റഡ്, ലീഡ്സ് യുണൈറ്റഡ്, ഇംഗ്ലണ്ട് ഫുട്ബോൾ ടീം തുടങ്ങിയവർക്ക് ജേഴ്സി ഒരുക്കിയിട്ടുള്ള അഡ്മിറൽ ക്രിക്കറ്റിൽ വെസ്റ്റെൻഡീസ് ഇംഗ്ലണ്ട് ടീമുകൾക്കും ജേഴ്സി ഒരുക്കിയിട്ടുണ്ട്. 2000 മുതൽ 2008 അവരെ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ ജേഴ്സി അഡ്മിറലായിരുന്നു സ്പോൺസർ ചെയ്തത്.

സച്ചിന് ഉടമസ്ഥാവകാശമുള്ള കബഡി ടീമായ തമിഴ് തലൈവാസിന്റെ ജേഴ്സിയും ഇപ്പോൾ അഡ്മിറൽ ആണ് സ്പോൺസർ ചെയ്യുന്നത്. ആ‌ ബന്ധമാണ് കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലേക്കും എത്തിച്ചിരിക്കുന്നത്. തമിഴ് തലൈവാസിനേയും സച്ചിനും അഡ്മിറലും മഞ്ഞ ജേഴ്സിയിലായിരുന്നു അണിയിച്ചൊരുക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഒരു ഗോൾ, മൂന്ന് അസിസ്റ്റ് ഇറ്റാലിയൻ ലീഗിൽ ഇമ്മൊബിലെ താണ്ഡവം
Next articleന്യൂസിലാണ്ടിനു കാത്തിരിക്കണം ഇന്ത്യയില്‍ പരമ്പര വിജയത്തിനായി