Site icon Fanport

ആദിൽ ഖാൻ ഇനി എഫ് സി ഗോവ താരം

ഗോവൻ സ്വദേശിയായ ആദിൽ ഖാൻ ദീർഘകാലത്തിനു ശേഷം ഗോവയിലേക്ക് തിരികെ വരുന്നു. ഗോവൻ ക്ലബായ എഫ് സി ഗോവ ആണ് ആദിലിനെ സൈൻ ചെയ്തിരിക്കുന്നത്. ഹൈദരബാദ് എഫ് സിയിൽ ആയിരുന്നു താരം കളിച്ചു കൊണ്ടിരുന്നത്. അവിടെ അവസരങ്ങൾ കുറഞ്ഞതാണ് ഈ മാറ്റത്തിന് കാരണം.

2017 മുതൽ പൂനെ സിറ്റിയുടെയും അതിനു ശേഷം ഹൈദരബാദ് എഫ് സിയുടെയും ഡിഫൻസിലും മധ്യനരയിലും ഒക്കെ ആയി ആദിൽ തിളങ്ങിയിരുന്നു. കഴിഞ്ഞ തവണ ഗോളുകൾ നേടിയും പൂനെയെ രക്ഷിച്ചിട്ടുണ്ട്. അവസാനമായി ചർച്ചിൽ ബ്രദേഴ്സിൽ ആയിരുന്നു ഗോവയിൽ ആദിൽ കളിച്ചിരുന്നത്. ഐ എസ് എല്ലിൽ മുമ്പ് ഡെൽഹി ഡൈനാമോസിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

Exit mobile version