Site icon Fanport

ആദിൽ ഖാൻ ഇനി ഈസ്റ്റ് ബംഗാൾ താരം

ഗോവൻ സ്വദേശിയായ ആദിൽ ഖാൻ ഇനി ഈസ്റ്റ് ബംഗാളിൽ കളിക്കും. കൊൽക്കത്തൻ ക്ലബായ ഈസ്റ്റ് ബംഗാൾ ആണ് ആദിലിനെ സൈൻ ചെയ്തിരിക്കുന്നത്. ഹൈദരബാദ് എഫ് സിയിൽ ആയിരുന്നു താരം കളിച്ചു കൊണ്ടിരുന്നത്. അവിടെ അവസരങ്ങൾ കുറഞ്ഞതാണ് ഈ മാറ്റത്തിന് കാരണം. ഒരു സീസൺ നീണ്ട ലോണിൽ ആകും താരം ഈസ്റ്റ് ബംഗാളിൽ കളിക്കുന്നത്.

2017 മുതൽ പൂനെ സിറ്റിയുടെയും അതിനു ശേഷം ഹൈദരബാദ് എഫ് സിയുടെയും ഡിഫൻസിലും മധ്യനരയിലും ഒക്കെ ആയി ആദിൽ തിളങ്ങിയിരുന്നു. ഐ എസ് എല്ലിൽ മുമ്പ് ഡെൽഹി ഡൈനാമോസിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

Exit mobile version