ചെലോര് നിൽക്കും ചെലോര് നിക്കൂല്ല. പക്ഷെ ഹക്കു കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ നിൽക്കും

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിലെ മലയാളായി പ്രതിരോധ താരം അബ്ദുൽ ഹക്കു കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും.  മൂന്ന് വർഷത്തെ പുതിയ കരാറിലാണ് ഹക്കു കേരള ബ്ലാസ്റ്റേഴ്‌സുമായി ഏർപ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം ഹക്കു 2023 വരെ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും.

25കാരനായ അബ്ദുൽ ഹക്കു കഴിഞ്ഞ രണ്ട് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ട്. എന്നാൽ പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണം ടീമിന്റെ ആദ്യ ഇലവനിൽ കൂടുതൽ അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യയിലെ മികച്ച യുവതാരങ്ങളെ ടീമിലെത്തിച്ച് ടീം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്.

Advertisement