16കാരായ ഗോൾ കീപ്പറെ സ്വന്തമാക്കി ഹൈദരാബാദ് എഫ് സി

യുവതാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹൈദരാബാദ് എഫ്‌സി അവരുടെ റിസർവ് ടീമിനായി ഹൈദരബാദിൽ ജനിച്ച ഗോൾകീപ്പർ അഭിനവ് മുളഗഡയെ സ്വന്തമാക്കി. ഏപ്രിലിൽ നടത്തിയ പ്രാദേശിക ട്രയൽസിലൂടെ ആണ് അഭിനവിനെ ക്ലബ് കണ്ടെത്തിയത്. 16 വയസ്സുള്ള താരം ഹൈദരബാസിൽ നാലു വർഷത്തെ കരാർ ഒപ്പുവെച്ചു.

ഹൈദരബാദുമായി കരാർ ഒപ്പുവെക്കുന്ന ആദ്യ ഹൈദരാബാദ് കളിക്കാരനായി അഭിനവ് മാറി. 2014-ൽ സെൻറാബ് FC-യിൽ (ലണ്ടൻ) ആണ് താരം കളിച്ചു തുടങ്ങിയത്‌ ചെറുപ്രായത്തിൽ സൺഡേ ലീഗ് ഫുട്ബോളിൽ താരം കളിച്ചിരുന്നു.. 2016 ലും 2017ലും യെവ്സ് മാ-കലമ്പേയുടെ കീഴിലുള്ള കോബാം പരിശീലന ഗ്രൗണ്ടിലെ ചെൽസി അക്കാദമിയിൽ താരം ഉണ്ടായുരുന്നു. 2017-18 ൽ വെസ്റ്റ് ഹാം യുണൈറ്റഡ് അക്കാദമിയിലും താരം പരിശീലനം നടത്തി.