നിർമ്മലാ കോളേജ് താരം അജിത് ശിവൻ ബ്ലാസ്റ്റേഴ്സിൽ

ഇനി നിർമലാ കോളേജിന്റെ സ്വന്തം അജിത് ബ്ലാസ്റ്റേഴ്സിൽ ക്ലബിൽ ബൂട്ട് കെട്ടും. 6 ലക്ഷം രൂപയ്ക്കാണ് അജിത് ശിവനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്‌. കഴിഞ്ഞ മാസം ഇന്ത്യൻ അണ്ടർ 22 ക്യാമ്പ് വരെ എത്തിയിരുന്നു അജിത് ശിവൻ.

മിഡ്ഫീൽഡറായ അജിത് ശിവൻ ഇടുക്കി സ്വദേശിയാണ്. ആദ്യമായാണ് ഇടുക്കിയിൽ നിന്നൊരു താരം ഐ എസ് എല്ലിൽ എത്തുന്നത്. മുവാറ്റുപുഴ നിർമല കോളേജ് വിദ്യാർത്ഥിയാണ് അജിത്. ഈ വർഷം ഇന്ത്യൻ എക്സ്പ്രസ്സ് ഗോൾ ടൂർണമെന്റിൽ നിർമല കോളേജിനെ കിരീടം ചൂടിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ച താരത്തിന് ഐ എസ് എല്ലിലേക്ക് സാധ്യത തെളിഞ്ഞത് റിലയൻസ് ഫൗണ്ടേഷൻ ടൂർണമെന്റോടെ ആയിരുന്നു. മുമ്പ് കേരള ജൂനിയർ ടീമിന്റേയും ഭാഗമായിട്ടുണ്ട് അജിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയുമ്നം രാജു ജംഷദ്പൂർ ടാറ്റയിൽ
Next articleകിം കിമ മുംബൈയിൽ കളിക്കും