തിരൂരിന്റെ അബ്ദുൽ ഹക്കു കേരള ബ്ലാസ്റ്റേഴ്സിൽ

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്രധിരോധ താരം അബ്ദുൽ ഹക്കു കേരള ബ്ലാസ്റ്റേഴ്സിൽ. നേരത്തെ ഡി എസ് കെ ശിവാജിയൻസിലും ഫതേഹിലും ബൂട്ടുകെട്ടിയിട്ടുള്ള പ്രതിരോധ താരമാണ് തിരൂർ സ്വദേശിയായ ഹക്കു. അനസ് എടത്തൊടികയുടെ പിൻഗാമിയായി അറിയപ്പെടുന്ന താരമാണ് 23കാരനായ ഹക്കു. അടുത്ത സീസണിലേക്കുള്ള തയ്യറെടുപ്പ് നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി ഡേവിഡ് ജെയിംസിനും ലാൽറുവത്താരക്കും ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ നൽകിയിരുന്നു.

ഈ സീസണിൽ ആദ്യമായാണ് ഹക്കു ഐ എസ് എല്ലിൽ എത്തിയത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഹക്കു എമേർജിങ് പ്ലയെർക്കുള്ള അവാർഡും സ്വന്തമാക്കിയിരുന്നു. ഐ എസ് എൽ ഡ്രാഫ്റ്റിൽ 12 ലക്ഷം രൂപക്കായിരുന്നു നോർത്ത് ഈസ്റ്റ് ഹക്കുവിനെ സ്വന്തമാക്കിയിരുന്നത്. നോർത്ത് ഈസ്റ്റിനു വേണ്ടി നാല് മത്സരങ്ങളിൽ ഈ സീസണിൽ അബ്ദുൽ ഹക്കു കളിച്ചിട്ടുണ്ട്.

സാറ്റ് തിരൂരിൽ നിന്ന് വളർന്നു വന്ന തിരൂർ താരങ്ങളിൽ പ്രധാനിയാണ് ഹക്കു. സെക്കൻഡ് ഡിവിഷനിൽ ഫതേഹിനു വേണ്ടി നടത്തിയ പ്രകടനാമാണ് ഹക്കുവിനെ നോർത്ത് ഈസ്റ്റിൽ എത്തിച്ചത്. മുമ്പ് 3 വർഷത്തോളം കാലം ഡി എസ് കെ ശിവജിയൻസിനു വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫോം വീണ്ടെടുക്കാൻ ചെൽസി ഇന്ന് പാലസിനെതിരെ
Next articleരണ്ടാം സെമിയിൽ ഗോവ – ചെന്നൈയിൻ പോരാട്ടം