അബ്ദുൽ ഹക്കു നോർത്ത് ഈസ്റ്റ് ഡിഫൻസിൽ

ഇനി ഈ തിരൂരുകാരൻ ഐ എസ് എല്ലിലെ ഫോർവേഡുകളെ തളയ്ക്കും. അനസ് കഴിഞ്ഞാൽ മലപ്പുറം സംഭാവന ചെയ്ത ഏറ്റവും മികച്ച ടാലന്റായി കണക്കാക്കപ്പെടുന്ന ഹക്കു എന്ന അബ്ദുൽ ഹക്കു ഈ സീസണിൽ ഐ എസ് എല്ലിൽ ഇറങ്ങും. ഹക്കുവിനെ നോർത്ത് ഈസ്റ്റ് ആണ് സ്വന്തമാക്കിയിട്ടുള്ളത്. 12 ലക്ഷമായിരുന്നു ഹക്കുവിന്റെ വില. താരത്തിന്റെ ടാലന്റിന് അതൊരു വിലയായെ കണക്കാക്കാൻ പറ്റില്ല.

സാറ്റ് തിരൂരിൽ നിന്ന് വളർന്നു വന്ന തിരൂർ താരങ്ങളിൽ പ്രധാനിയാണ് ഹക്കു. പ്രതിരോധത്തിൽ അനസ് എടത്തൊടിക കീഴടക്കിയ ഉയരങ്ങളെല്ലാം കീഴടക്കാൻ പൊട്ടൻഷ്യൽ ഉള്ള ഡിഫൻഡറാണ് ഹക്കു. അവസാനം സെക്കൻഡ് ഡിവിഷനിൽ ഫതേഹിനു വേണ്ടി നടത്തിയ പ്രകടനം ഹക്കുവിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. മുമ്പ് 3 വർഷത്തോളം കാലം ഡി എസ് കെ ശിവജിയൻസിനു വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗണേഷ് ധൻപാൽ ചെന്നൈയിൽ തന്നെ
Next articleറൗവിൽസൺ റോഡ്രിഗസ് ഡെൽഹി ഡൈനാമോസിൽ