38 വയസ്സ് മാത്രം പ്രായമുള്ള സ്പാനിഷ് താരത്തെ സ്വന്തമാക്കി ജംഷദ്പൂർ

- Advertisement -

സൂസൈരാജിനെ നഷ്ടമായതിന് ഒരു വമ്പൻ താരത്തെ ടീമിൽ എത്തിക്കും എന്നാണ് ജംഷദ്പൂർ എഫ് സി പറഞ്ഞത് എങ്കിലും വന്നിരിക്കുന്നത് പഴയ വമ്പൻ താരമാണ്. 38കാരമായ സ്പാനിഷ് ഫുട്ബോളർ ഫ്രാൻസിസ്കോ മെദീന ലൂണ എന്ന പിറ്റിയാണ് ജംഷദ്പൂരുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. ക്ലബുകൾ യുവ താരങ്ങളെ സ്വന്തമാക്കൊ ടീമിന്റെയും ഐ എസ് എല്ലിന്റെയും വേഗത കൂട്ടാം ശ്രമിക്കുമ്പോഴാണ് വെറ്ററൻ താരത്തെ ജംഷദ്പൂർ സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ വെറ്ററൻ താരം കാഹിൽ കാര്യമായി ഒന്നും ചെയ്യാതിരുന്നിട്ട് കൂടി വീണ്ടും അത്തരമൊരു സൈനിംഗിന് മുതിരുകയാണ് ജംഷദ്പൂർ എഫ് സി. സ്പാനിഷ് ഫുട്ബോളിൽ ഒരുപാട് നല്ല പേര് വാങ്ങിയ താരമാണ് പിറ്റി. ഗ്രാനഡ, റയോ വല്ലെകാനോ എന്നീ ക്ലബുകൾക്കായി നിരവധി കാലം കളിച്ചിട്ടുമുണ്ട്‌. എന്നാൽ ആ മികവ ഇപ്പോൾ പിറ്റിക്ക് ഇല്ല എന്നതാണ് സത്യം.

38 കാരനായ ഫോർവേഡിനെ സൈൻ ചെയ്തതിൽ ജംഷദ്പൂർ ആരധകരും വലിയ സന്തോഷവാന്മാരല്ല. ബെർബറ്റോവിനെ പോലുള്ള താരങ്ങൾക്ക് വരെ അവരുടെ കരിയറിന്റെ അവസാന കാലത്ത് ഐ എസ് എല്ലിൽ വന്നിട്ട് തിളങ്ങാനായിരുന്നില്ല. എന്തായാലും വൻ തുകയ്ക്ക് പിറ്റി ഇപ്പോൾ ജംഷദ്പൂരിൽ എത്തിയിരിക്കുകയാണ്.

Advertisement