മൂന്ന് ബഗാൻ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യണം എന്ന് പുതിയ പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി എത്താൻ മോഹൻ ബഗാന്റെ പരിശീലകനായിരുന്ന കിബു വികൂന ഒരുങ്ങുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് മോഹൻ ബഗാൻ താരങ്ങളെ സൈൻ ചെയ്യണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കിബു വികൂന എന്നാണ് റിപ്പോർട്ടുകൾ. മോഹൻ ബഗാനെ ഐ ലീഗ് കിരീടത്തിലേക്കെത്തിച്ച മൂന്ന് വിദേശ താരങ്ങളെ ടീമിൽ എത്തിക്കണം എന്നാണ് വികൂനയുടെ ആവശ്യം.

ബഗാന്റെ താരങ്ങളായ‌ ബാബ ദിവാര, ജൊസേബ ബെറ്റിയ, ഫ്രാൻ ഗോൺസാലസ് എന്നിവരെയാകും കേരള ബ്ലാസ്റ്റേഴ്സ് ഐൻ ചെയ്യാൻ ശ്രമിക്കുക. ഐ ലീഗിൽ ഈ സീസണിൽ 10 ഗോളുകൾ അടിച്ച താരമാണ് ബാബ. 9 അസിസ്റ്റും മൂന്ന് ഗോളും സംഭാവന ചെയ്ത സീസണായിരുന്നു ജൊസേബ ബെറ്റിയയ്ക്ക് ഇത്തവണത്തെ ഐലീഗ്. ഫ്രാൻസ് ഗോൺസാലസ് 10 ഗോളും ഒപ്പം ഒരു അസിസ്റ്റും നൽകിയിട്ടുണ്ട്.

എന്നാൽ ഈ മൂന്ന് താരങ്ങളെയും സൈൻ ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറാകും എന്ന് തോന്നുന്നില്ല. ഇതിനകം തന്നെ ഒഗ്ബെചെയും സിഡോഞ്ചയും കേരള ബ്ലാസ്റ്റേഴ്സിൽ അടുത്ത സീസണിലും ഉണ്ടാകും എന്ന് ഉറപ്പായിട്ടുണ്ട്.

Previous articleഐ ലീഗിൽ ഈ സീസൺ റിലഗേഷൻ ഉണ്ടാവില്ല
Next articleസാമ്പത്തിക പ്രതിസന്ധി രൂക്ഷം, യുവന്റസിലെ റൊണാൾഡോയുടെ ഭാവി ആശങ്കയിൽ