പ്രതീക്ഷ യുവരക്തത്തിൽ, രണ്ട് യുവതാരങ്ങളുടെ കരാർ ബെംഗളൂരു എഫ് സി പുതുക്കി

യുവതാരങ്ങളായ ഗോൾകീപ്പർ ലാറ ശർമ്മയും ഡിഫൻഡർ വുങ്‌ഗയം മുയിറംഗും ക്ലബിൽ കരാർ നീട്ടിയതായി ബെംഗളൂരു എഫ്‌സി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. 2024-25 സീസണിന്റെ അവസാനം വരെ ബെംഗളുരുവിൽ തുടരുന്ന പുതിയ മൂന്ന് വർഷത്തെ കരാർ ആണ് മുയിരാംഗ് ഒപ്പുവെച്ചത്. ലാറ 2026 വരെയുള്ള കരാറും ഒപ്പുവെച്ചു.

22കാരനായ ലാറ കഴിഞ്ഞ ഐ‌എസ്‌എൽ സീസണിന്റെ അവസാന ഘട്ടത്തിൽ ഗുർപ്രീത് സിംഗിന് പരിക്കായത് കൊണ്ട് ബെംഗളൂരു എഫ് സിയുടെ വല കാത്തിരുന്നു. അഞ്ച് മത്സരങ്ങളിൽ ഒരു മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടാനും താരത്തിനായി. TATA ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന താറ്റം 020-ൽ ATK മോഹൻ ബഗാനിൽ നിന്നാണ് ബെംഗളൂരു എഫ് സിയിലേൽക് എത്തിയത്.

ഇരുപത്തിമൂന്നുകാരനായ മുയിറങ് പൂനെ സറ്റി റിസേർവ്സുലൂടെ ആണ് കരിയർ ആരാഭിച്ചത്. ഗോകുലം കേരളക്കായും മുമ്പ് കളിച്ചിട്ടുണ്ട്.

Exit mobile version