Site icon Fanport

രാഹുൽ കെ പി ഒരാഴ്ചക്ക് അകം ടീമിനൊപ്പം എത്തും

Img 20220101 150044

കേരള ബ്ലാസ്റ്റേഴ്സിന്റ മധ്യനിര താരം രാഹുൽ കെ പി പരിക്ക് മാറി തിരികെയെത്തുന്നു. രാഹുൽ ഒരാഴ്ചക്ക് അകം ടീമിനൊപ്പം ബയോ ബബിളിൽ തിരികെ ചേരും എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. രാഹുൽ ഇപ്പോൾ ചികിത്സയ്ക്കായി ബയോ ബബിളിന് പുറത്താണുള്ളത്.

ജനുവരി പകുതി വരെ എങ്കിലും രാഹുൽ ടീമിനൊപ്പം പരിശീലനം നടത്തും. അതിനു ശേഷം മാത്രമെ താരം മാച്ച് സ്ക്വാഡിലേക്ക് എത്തുകയുള്ളൂ എന്നും ഇവാൻ പറഞ്ഞു. രാഹുലിന് മസിൽ ഇഞ്ച്വറിയാണ്‌. സീസണിലെ ആദ്യ മത്സരത്തിൽ എ ടി കെ മോഹൻ ബഗാനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ തന്നെ രാഹുലിനെ നഷ്ടപ്പെട്ടിരുന്നു. അന്ന് പരിക്കേറ്റ് കളം വിടും മുമ്പ് രാഹുലിന് ബ്ലാസ്റ്റേഴ്സിന് ഒരു അസിസ്റ്റ് സംഭാവന നൽകാൻ ആയിരുന്നു.

Exit mobile version