Site icon Fanport

രണ്ടു യുവതാരങ്ങൾ കൂടെ ഹൈദരബാദിൽ

രണ്ടു യുവതാരങ്ങളെ കൂടെ ഹൈദരബാദ് എഫ് സി ടീമിലെത്തിച്ചു. ഡിഫൻഡർ നിം ദോർജി തമാംഗ്, ഗോൾ കീപ്പർ ഗുർമീത് സിങ് എന്നിവരാണ് ഹൈദരബാദിൽ എത്തിയത്. ഇരുവരും ക്ലബിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു.

ഷില്ലോങ് ലജോങ് ഉൽപ്പന്നം ആയ ദോർജി ലജോങിനായി 45 ഐ ലീഗ് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. പിന്നീട് പുണെ സിറ്റിയിൽ എത്തുകയും അവിടെ ഇന്ത്യൻ സൂപ്പർ ലീഗ് അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 2019-20 സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് മാറി. സെന്റർ ബാക്ക് ആയു റൈറ്റ് ബാക്കായും നിം ഡോർജിക്ക് കളിക്കാൻ ആകും. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ 18 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

21 കാരനായ ഗോൾകീപ്പർ ഗുർമീത് കഴിഞ്ഞ മൂന്ന് സീസണുകൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പം ചെലവഴിച്ചു. കഴിഞ്ഞ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ട് ക്ലീൻ ഷീറ്റുകൾ സൂക്ഷിച്ച അദ്ദേഹം ആകെ 8 മത്സരങ്ങളിൽ വലകാത്തു.

Exit mobile version