കമൽജിത് സിംഗ് ഇനി ഈസ്റ്റ് ബംഗാളിൽ

പഞ്ചാബി ഗോൾ കീപ്പറായ കമൽജിത് സിംഗ് ഒഡീഷ എഫ് സി വിട്ടു. താരത്തെ ഇപ്പോൾ ഈസ്റ്റ് ബംഗാൾ ആണ് സൈൻ ചെയ്തിരിക്കുന്നത്. പുതിയ സീസണായി വലിയ രീതിയിൽ ഒരുങ്ങുന്ന ഈസ്റ്റ് ബംഗാൾ ഒന്നിന് പിറകെ ഒന്നായി സൈനിംഗുകൾ പൂർത്തിയാക്കുകയാണ്‌.

2020 സീസൺ തുടക്കം മുതൽ കമൽജിത് ഒഡീഷയിൽ ആയിരുന്നു. ഈ കഴിഞ്ഞ സീസണിൽ 12 മത്സരങ്ങൾ കളിച്ച കമൽ ജിതിന് അത്ര നല്ല സീസൺ ആയിരുന്നില്ല. 30 ഗോളുകൾ താരം വഴങ്ങിയിരുന്നു.
20220812 003010
ഹൈദരബാദ് എഫ് സി വിട്ടായിരുന്നു താരം നേരത്തെ ഒഡീഷയിൽ എത്തിയത്‌. 2018ൽ ആയിരുന്നു കമൽ ജിത് പൂനെ സിറ്റിയിൽ എത്തിയത്. പൂനെ സിറ്റി ഹൈദരാബാദ് ആയി മാറിയപ്പോൾ താരം ക്ലബിനൊപ്പം തന്നെ തുടരുക ആയിരുന്നു. ഐ എസ് എല്ലിൽ ഇതുവരെ 44 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. മുമ്പ് ഐ ലീഗിൽ മിനേർവ എഫ്സിയുടെ താരമായിരുന്ന കമൽജിത്. സ്പോർട്ടിങ് ഗോവയുടെയും വല കാത്തിട്ടുണ്ട്.