“ഹൈദരബാദ് എന്തായാലും പ്ലേ ഓഫിൽ ഉണ്ടാകും” എതിരാളികളെ പ്രശംസിച്ച് ഇവാൻ

Img 20211222 223952
Credit: Twitter

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ട ഹൈദരബാദ് എഫ് സിയെ പുകഴ്ത്താൻ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ മടിച്ചില്ല. ഹൈദരബാദ് എഫ് സി ഐ എസ് എല്ലിൽ താൻ ഇതുവരെ നേരിട്ട ഏറ്റവും മികച്ച ടീമാണ് എന്ന് ഇവാൻ പറഞ്ഞു. ഇന്നലെ ഹൈദരബാദിനെ നേരിടുമ്പോൾ തന്നെ ഈ മത്സരം കടുപ്പമുള്ളത് ആകും എന്ന് അറിയാമായിരുന്നു. കൃത്യമായ പ്ലാനുകൾ നടപ്പിലാക്കിയത് കൊണ്ട് മാത്രമാണ് ഹൈദരബാദിനെ തോൽപ്പിക്കാൻ ആയത് എന്നും ഇവാൻ പറഞ്ഞു.

തന്നോട് ഈ സീസൺ അവസാനം ഏതു ക്ലബ് പ്ലേ ഓഫിൽ ഉണ്ടാകും എന്ന് ചോദിച്ചാൽ താൻ ഹൈദരബാദ് ഉണ്ടാകും എന്ന് ഉറപ്പിച്ച് പറയും. അത്രയ്ക്ക് ബാലൻസുള്ള സ്ഥിരതയുള്ള ടീമാണ് ഹൈദരാബാദ്. അവർ മികച്ച ഫുട്ബോൾ ആണ് കളിക്കുന്നത് എന്നും അവർക്ക് മികച്ച പരിശീലകൻ ഉണ്ട് എന്നും ഇവാൻ പറഞ്ഞു.

Previous articleനോട്ടിങ്ങ്ഹാം ഫോറസ്റ്റിനോട് തോറ്റ് ആഴ്സണൽ എഫ്എ കപ്പിൽ നിന്നും പുറത്ത്
Next article252 റൺസ് നേടി പുറത്തായി ലാഥം, അഞ്ഞൂറ് കടന്ന് ന്യൂസിലാണ്ട്