സുഹൈറിന്റെ ഗോൾ കൊണ്ടും രക്ഷപ്പെട്ടില്ല, ചെന്നൈയിന് മുന്നിൽ നോർത്ത് ഈസ്റ്റ് പരാജയപ്പെട്ടു

20211129 204258

ഐ എസ് എൽ സീസണിലെ മൂന്നാം മത്സരത്തിലും നോർത്ത് ഈസ്റ്റിന് വിജയമില്ല. ഇന്ന് ചെന്നൈയിന് മുന്നിൽ ഖാലിദ് ജമീലിന്റെ ടീം പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെന്നൈയിൻ വിജയിച്ചത്. ചെന്നൈയിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. രണ്ട് മികച്ച ഗോളുകൾ ആണ് ചെന്നൈയിന് ജയം നൽകിയത്. ഇന്ന് ആദ്യ പകുതിയിൽ 41ആം മിനുട്ടിൽ ചാങ്തെയാണ് ഒരു മനോഹരമായ ഇടം കാലൻ സ്ട്രൈക്കിലൂടെ ചെന്നൈയിന് ലീഡ് നൽകിയത്.

രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ മലയാളി താരം സുഹൈറിന്റെ ഗോളിൽ നോർത്ത് ഈസ്റ്റ് ഒപ്പം എത്തി. ചെന്നൈയിൻ ഗോൾ കീപ്പർ വിശാൽ കെയ്തിന്റെ പിഴവിൽ നിന്നായിരുന്നു ഈ ഗോൾ. 74ആം മിനുട്ടിൽ അനിരുദ്ധ് താപ മറ്റൊരു മനോഹര ഗോളിലൂടെ ചെന്നൈയിന് വിജയം നൽകി. രണ്ട് മത്സരങ്ങളിൽ 6 പോയിന്റുമായി ചെന്നൈയിൻ ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്.

Previous articleമഴയിൽ കുതിര്‍ന്ന് ആദ്യ ദിവസത്തിൽ ലങ്കയ്ക്ക് മികച്ച തുടക്കം നല്‍കി നിസ്സങ്ക
Next articleനെയ്മർ രണ്ട് മാസത്തോളം പുറത്തിരിക്കേണ്ടി വരും