ഇൻസ്റ്റന്റിൽ ബ്ലാസ്റ്റേഴ്സ് ശ്രമം, ലിങ്ദോഹിനെ വിട്ടു കൊടുക്കതെ കൊൽക്കത്ത

ഐ എസ് എല്ലിലെ ഏറ്റവും വിലകൂടിയ രണ്ട് താരങ്ങളിൽ ഒന്നായ ലിംഗ്ദോഹിനെ സ്വന്തമാക്കി. കേരളം ഇങ്ദോഹിനായി ഇൻസ്റ്റന്റ് ശ്രമിച്ചെങ്കിലും നടന്നില്ല. 1.1 കോടി എന്ന ഭീമൻ തുകയ്ക്കാണ് താരം ക്ലബിലേക്ക് എത്തുന്നത്. ഇന്ത്യയിൽ ഏറ്റവും മികച്ച അറ്റാക്കിംഗ് മിഡ്ഫീൽഡറായി അറിയപ്പെടുന്ന താരം ബെംഗളൂരുവിനെ എ എഫ് സി കപ്പ് ഫൈനലിൽ എത്തിച്ചതിൽ നിർണായക പങ്കുവഹിച്ചിരുന്നു. വിങ്ങിലും നമ്പർ 10 റോളിലും മികവ് തെളിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ഐ എസ് എല്ലിൽ പൂനെ സിറ്റിയിൽ ആയിരുന്നു എങ്കിലും സീസൺ പകുതി കഴിഞ്ഞു മാത്രം എത്തിയതു കൊണ്ട് വേണ്ടത്ര തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ബെംഗളൂരു എഫ് സിയുടേയും ഐ എസ് എല്ലിൽ പൂനെ സിറ്റിയുടേയും താരമായിരുന്നു എങ്കിലും ഇരു ക്ലബുകളും നിലനിർത്താതിനെ തുടർന്ന് ഡ്രാഫ്റ്റിൽ എത്തുക ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബൽവന്ത് സിംഗ് മുംബൈ സിറ്റിയുടെ ആദ്യ താരം
Next articleറിനോ ആന്റോയെ വിട്ട് കൊടുക്കാതെ ബ്ലാസ്റ്റേഴ്സ്