ഐ എസ് എൽ ഉദ്ഘാടന മത്സരത്തിന് റെക്കോർഡ് പ്രേക്ഷകർ, കണ്ടത് 25 മില്യൺ ആൾക്കാർ

- Advertisement -

ഐ എസ് എല്ലിന്റെ ഈ‌ സീസൺ ഉദ്ഘാടന മത്സരത്തിന് ടെലിവിഷൻ പ്രേക്ഷകരുടെ കാര്യത്തിൽ റെക്കോർഡ്. 25 മില്യൺ ജനങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സും എടികെ കൊൽക്കത്തയും തമ്മിൽ നടന്ന ഉദ്ഘാടന മത്സരം കണ്ടത്. അതായത് രണ്ടര കോടി ജനങ്ങൾ.

കഴിഞ്ഞ വർഷത്തെ ഉദ്ഘാടന മത്സരം ടിവിയിൽ കണ്ടതിനേക്കാൾ 59% വർധനയാണ് ഈ ഐ എസ് എൽ ഉദ്ഘാടന മത്സരത്തിന് ഉണ്ടായിരിക്കുന്നത്. ഐ എസ് എല്ലിന്റെ വളർച്ച തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

സ്റ്റാർ സ്പോർട്സ് ഇത്തവണ ഐ എസ് എൽ ടെലികാസ്റ്റ് കൂടുതൽ മികവിലാക്കിയിരുന്നു. വിവിധ ഭാഷകളിലെ കമന്ററിയോടൊപ്പം ഹോട്സ്റ്റാർ ജിയോ ടിവി ഉൾപ്പെടെ ലൈവ് സ്ട്രീമിംഗായും ഇത്തവണ ഐ എസ് എല്ല് പ്രേക്ഷകർ കാണുന്നുണ്ട്. ഹോട്സ്റ്റാർ മലയാളം കമന്ററിയിലും ഇത്തവണ ഐ എസ് എൽ പ്രേക്ഷകരിൽ എത്തിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം സീസൺ മുഴുവനായി 216 മില്യണ ജനങ്ങളാണ് ടിവിലൂടെ കണ്ടത്. കേരള ബ്ലാസ്റ്റേഴ്സും കൊൽക്കത്തയും തമ്മിലുള്ള ഫൈനലിന് 41മില്യൺ പ്രേക്ഷകർ ഉണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement