സൗഹൃദ മത്സരങ്ങളിൽ ഐ എസ് എൽ ടീമുകളെ വിറപ്പിച്ച് ഐലീഗ് ടീമുകൾ

- Advertisement -

ഐ എസ് എല്ലിന്റെ ഗ്ലാമറും സമ്പത്തും ഒന്നും ഐ ലീഗ് ക്ലബുകൾക്ക് ഇപ്പോൾ അവകാശപ്പെടാൻ ഇല്ല. എങ്കിലും ഇപ്പോഴും തങ്ങളും ഇന്ത്യയുടെ ഒന്നാം ഡിവിഷന്റെ ഭാഗമാണ് എന്നത് ഐ ലീഗ് ക്ലബുകൾ ഓർമ്മിപ്പിക്കുന്നു. പ്രതിഷേധങ്ങളിലൂടെയല്ല പ്രകടനങ്ങളിലൂടെ.

പുതിയ ഇന്ത്യൻ ഫുട്ബോൾ സീസണ് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇതുവരെ നടന്ന ഐ എസ് എൽ ഐ ലീഗ് സന്നാഹ മത്സരങ്ങളുടെ ഫലങ്ങൾ നോക്കിയാൽ അറിയാം ഐ എസ് എല്ലിനോട് കിടപിടിക്കാൻ കഴിയുന്ന ക്ലബുകൾ തന്നെയാണ് ഐ ലീഗിൽ കളിക്കുന്നത് എന്ന്‌.

ഇന്നലെ അവസാനം നടന്ന ഐ ലീഗ് – ഐ എസ് എൽ മത്സരത്തിലും അതു തന്നെയാണ് കണ്ടത്. വൻ താരനിരയും ആയി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ ഗോകുലം പിടിച്ചുകെട്ടുക ആയിരുന്നു. കളിയിൽ മികച്ച അവസരങ്ങൾ ഒരുക്കിയതും കളി കൂടുതൽ സമയം നിയന്ത്രണത്തിൽ വെച്ചതും വലിയ താരനിരയില്ലാത്ത ഗോകുലം തന്നെയായിരുന്നു.

ഇതുവരെ പതിനഞ്ചോളം സൗഹൃദ മത്സരങ്ങളാണ് ഐ ലീഗ് ക്ലബുകളും ഐ എസ് എൽ ക്ലബുകളും തമ്മിൽ നടന്നത്. അതിൽ 9 മത്സരങ്ങൾ ഐ എസ് എൽ ക്ലബുകൾ വിജയിച്ചു, എങ്കിലും ബാക്കിയുള്ള മത്സരങ്ങളിൽ കുഞ്ഞൻ ക്ലബുകളായ ഐ ലീഗ് ക്ലബുകൾ മികച്ചു തന്നെ നിന്നു.

മിനേർവ പഞ്ചാബ് ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തിയതും, ഈസ്റ്റ് ബംഗാൾ തുടരെയുള്ള മത്സരങ്ങളിൽ എഫ് സി ഗോവയേയും ജംഷദ്പൂരിനേയും പരാജയപ്പെടുത്തിയതും ഐ ലീഗ് ഇത്ര അവഗണന കിട്ടേണ്ട ലീഗല്ല എന്നത് ഓർമ്മിപ്പിക്കുന്നു. ഐ എസ് എല്ലിന്റെ ഫിക്സ്ചറുകൾ വന്ന് ഒരോടീമിനും തീം സോംഗു വരെ ഇറക്കിയപ്പോഴും. രണ്ടാഴ്ചക്കകം തുടങ്ങുന്ന ഐലീഗിൽ തങ്ങളുടെ മത്സരം ആരുമായായിരിക്കും എവിടെയായിരിക്കും എന്നൊന്നും അറിയാതെ നട്ടംതിരിയുകയാണ് ഐ ലീഗ് ടീമുകളും ഉടമകളും.

ഐ ലീഗും ഐ എസ് എല്ലും തമ്മിൽ ഏറ്റുമുട്ടിയ ഫലങ്ങൾ:

East Bengal 1-1 Bengaluru FC
East Bengal 1-3 Bengaluru FC
Gokulam 0-2 Bengaluru FC
Gokulam 1-3 Bengaluru FC
Minerva 3-2 Bengaluru FC
Chennai City 2-2 Bengaluru FC
Chennai City 1-6 Bengaluru FC
Aizawl 0-1 Chennaiyin
Gokulam 0-0 Kerala Blasters
East Bengal 3-1 Jamshedpur FC
East Bengal 2-1 FC Goa
Mohun Bagan 0-2 FC Goa
Mohun Bagan 1-4 Pune City
East Bengal 1-2 Pune City
Neroca 1-2 ATK

 

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement