ഐ-ലീഗും ഐ.എസ്‌.എല്ലും ഒരുമിച്ച്‌, പ്രതീക്ഷയോടെ മലയാളീ താരങ്ങൾ

Photos: ISL
- Advertisement -

ഏക ലീഗ്‌ എന്ന എ.ഐ.എഫ്‌.എഫ്‌ പദ്ധതി പാളുകയും അണ്ടർ 17 ലോക കപ്പ്‌ കാരണം ഐ.എസ്‌.എൽ മൽസരങ്ങൾ നീട്ടി വെക്കപ്പെടേണ്ട അവസ്ഥയുമായതോട്‌ ഐ-ലീഗും ഐ.എസ്‌.എല്ലും സമാന്തരമായി നടത്താൻ ഒരുങ്ങുകയാണു എ.ഐ.എഫ്‌.എഫ്‌.

ഐ-ലീഗിലെ വമ്പന്മാരായ മോഹൻ ബഗാൻ, ഈസ്റ്റ്‌ ബെംഗാൾ, ബെംഗളുരു എഫ്‌.സി എന്നീ ടീമുകളെ ഐ.എസ്‌.എല്ലിൽ ഉൾപ്പടുത്തി ഐ.എസ്‌.എല്ലിനെ ഇന്ത്യയുടെ ടോപ്‌ ഡിവിഷനും, ഐ-ലീഗിനെ രണ്ടാം ഡിവിഷനുമാക്കാനായിരുന്നു എ.ഐ.എഫ്‌.എഫിന്റെയും അവരുടെ മാർക്കെറ്റിംഗ്‌ പാട്ണർ ഐ.എം.ജിയുടെ തീരുമാനം. എന്നാൽ ബെംഗളുരു എഫ്‌.സിയെ മാത്രമാണു ഐ.എസ്‌.എല്ലിൽ എത്തിക്കാൻ (ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല) ഐ.എം.ജിക്കായത്‌. പല നിബന്ധനങ്ങൾ ഇരു കൂട്ടരും അംഗീകരിക്കാതെ വന്നതോടെയാണു മോഹൻ ബഗാൻ ഈസ്റ്റ്‌ ബെംഗാൾ ടീമുകൾ ഐ-ലീഗിൽ തുടരാൻ തീരുമാനിച്ചത്‌.

നിലവിൽ ഐ.എസ്‌.എൽ വരാന്ത്യങ്ങളിലും ഐ-ലീഗ്‌ മറ്റു ദിവസങ്ങളിലും നടത്തപ്പെടാനാണു സാധ്യതയെന്നു കേൾക്കുന്നു. കൂട്ടാതെ വൻ കരാ മൽസരങ്ങളും കൂടി കണക്കിലെടുത്താൽ 7 മാസത്തോളം നീളുന്ന ഫൂട്ബോൾ സീസൺ ഇന്ത്യക്ക്‌ സ്വന്തമാകും.

ഐ-ലീഗ്‌ വിജയികൾക്ക്‌ എ.സി.എൽ ക്വാളിഫയർ യോഗ്യതയും, ഐ.എസ്‌.എൽ വിജയികൾക്ക്‌ എ.എഫ്‌.സി കപ്പ്‌ ഗ്രൂപ്‌ സ്റ്റേജ്‌ യോഗ്യതയും കിട്ടും. ഫെഡറേഷൻ കപ്പിന്റെ ഭാവി വ്യക്തമല്ല.

ഇരു ലീഗുകളിലുമായി 20ഓളം ടീമുകൾ പങ്കെടുക്കും. കഴിഞ്ഞ വർഷങ്ങളിൽ ഐ-ലീഗിൽ കളിച്ച അതേ ഇന്ത്യൻ താരങ്ങൾ തന്നെയായിരുന്നു ഐ.എസ്‌.എല്ലിലും കളിച്ചിരുന്നത്‌, പല താരങ്ങൾക്കും അവസരം ലഭിച്ചിരുന്നതുമില്ല എന്നാൽ ഐ.എസ്‌.എൽ 8ൽ നിന്നും 10ടീമായി ഉയർത്തുകയും ഐ-ലീഗിൽ 10ഓ അതിനു മുകളിലോ ടീമുകൾ പങ്കെടുക്കുന്നത്‌ ഇന്ത്യൻ താരങ്ങൾക്ക്‌ ഒരു പാട്‌ അവസരങ്ങൾ നൽകും, ഐ.എസ്‌.എല്ലിൽ ആദ്യ ഇലവനിൽ 7 വിദേശികൾ എന്നത്‌ 6 വിദേശി താരങ്ങൾ എന്നാക്കുന്നതും ഇന്ത്യൻ താരങ്ങൾക്ക്‌ ഗുണം ചെയ്യും.

സമാന്തരമായി ഇരു ലീഗുകളും നടത്താൻ പോകുന്നത്‌ മലയാളീ താരങ്ങൾ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്‌. മലപ്പുറത്തു നിന്നും കോഴിക്കോടേക്ക്‌ ആസ്ഥാനം മാറ്റിയ ഗോകുലം എഫ്‌ സി ഐ-ലീഗ്‌ ഡയറക്റ്റ്‌ എന്റ്രിക്ക്‌ ശ്രമിക്കുന്നുണ്ട്‌, അതു യാഥാർത്ഥ്യമായാൽ ഐ-ലീഗിലും ഐ.എസ്‌.എല്ലിലും ഫൂട്ബോൾ ഭ്രാന്തന്മാരുടെ കേരളത്തിൽ നിന്നും പ്രാതിനിധ്യമുണ്ടാക്കും, വരാന്ത്യങ്ങളിൽ ബ്ലാസ്റ്റേർസ്സിനേയും ഐ-ലീഗ്‌ മാച്ച്‌ ദിനങ്ങളിൽ ഗോകുലത്തേയും പിന്തുണക്കാൻ മലയാളികൾ തായ്യാറാകും.

തൃശൂരിൽ നിന്നുള്ള ഒരു ടീം ഐ-ലീഗ്‌ സെക്കന്റ്‌ ഡിവിഷൻ പങ്കെടുക്കാൻ സാധ്യതയുള്ളതായി അറിയുന്നു, അങ്ങനെയെങ്കിൽ 3 വലിയ ലീഗുകളിലുമായി ഒരുപാട്‌ മലയാളീ താരങ്ങൾക്ക്‌ അവസരങ്ങൾ കിട്ടും, പുറമെ 20ലദികം ടീമുകൾ ടോപ്‌ ഡിവിഷനിൽ കളിക്കുമ്പോൾ സ്വാഭാവികമായും കളി മിടുക്കുള്ള മലയാളീ താരങ്ങളെ അന്യ സംസ്ഥാന ടീമുകൾക്ക്‌ ആവശ്യം വരും.

ഹോം-എവേ ഫോർമാറ്റിൽ ഈ അടുത്തിടെ സമാപിച്ച കേരള പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ച വെച്ച പല താരങ്ങൾക്കും വാഗ്ദാനങ്ങൾ വന്നു തുടങ്ങി. മിർഷാദും ജോബിയും ഈസ്റ്റ്‌ ബെംഗാളിനു വേണ്ടി ജഴ്സിയണിയും. ഒരു പിടി യുവ മലയാളീ താരങ്ങളെ ബ്ലാസ്റ്റർസ്‌ ഈ വർഷം ടീമിലെത്തിച്ചേക്കും. കഴിഞ്ഞയാഴ്ച്ച ഡെൽ ഹി യുണൈറ്റഡ്‌ കൊച്ചിയിൽ വച്ചു നടത്തിയ ട്രയൽസിൽ 13 മലയാളീ താരങ്ങളെ ഫൈനൽ റൗണ്ട്‌ ട്രയൽസിലേക്ക്‌ തിരഞ്ഞെടുത്തിട്ടുണ്ട്‌. കൊൽകത്തൻ ഭീമന്മാരായ മൊഹമ്മദൻസും മലയാളീ താരങ്ങളിൽ നോട്ടമിട്ടിട്ടുണ്ട്‌. മഹരാഷ്ട്രയിൽ നിന്നുള്ള ഒരു ടീം കേരളത്തിൽ ട്രയൽസ്‌ സംഘടിപ്പിക്കാനും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇതിനു പുറമെ അടുത്ത വർഷം കേരള പ്രീമിയർ ലീഗ്‌ വിപുലീകരിക്കാനും കൂടുതൽ ടീമുകളെ ഉൾപ്പെടുത്താനുമുള്ള തീരുമാനവും മലയാളീ താരങ്ങൾക്ക്‌ അവസരങ്ങളുടെ പുതിയ വാതിലുകൾ തുടർന്നിടും

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement