Picsart 24 03 17 21 32 38 205

ISL-നായി കാത്തിരിപ്പ് തുടരും, ഗോകുലം കേരളയുടെ കണക്കിലെ പ്രതീക്ഷയും അവസാനിച്ചു

ഐ ലീഗിൽ ഒരു പരാജയം കൂടെ ഏറ്റുവാങ്ങിയ ഗോകുലം കേരളയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. ഇന്ന് ശ്രീനിധി ഡക്കാനെ നേരിട്ട ഗോകുലം കേരള ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് വഴങ്ങിയത്. ഇതോടെ ഇനി ഒരു സാധ്യതയും ഗോകുലത്തിന് ഇല്ല. ഐഎസ്എൽ എത്താമെന്ന കാത്തിരിപ്പ് ഇനിയും നീളുമെന്നും ഉറപ്പായി.

ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ഇന്ന് കോഴിക്കോട് ഗോകുലം കേരള പരാജയപ്പെട്ടത്. 44ആം മിനിട്ടിൽ സ്റ്റൊഹാനോവിചിൽ കൂടിയായിരുന്നു ഗോകുലം കേരളയുടെ ഗോൾ. രണ്ടാം പകുതിയിൽ വില്യമിന്റെ ഇരട്ട ഗോളുകൾ ശ്രീനിധിക്ക് വിജയം നൽകി. 48ആം മിനിറ്റിലും 71ആം മിനുട്ടിലും ആയിരുന്നു ഗോളുകൾ. ഈ പരാജയത്തോടെ 21 മത്സരങ്ങളിൽ നിന്നും 36 പോയിന്റുമായി നാലാം സ്ഥാനത്താണ് ഗോകുലം ഉള്ളത്.

ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ ജയിച്ചാലും ഗോകുലത്തിന് 45 പോയിന്റ് മാത്രമേ ആവുകയുള്ളൂ. മുഹമ്മദൻസ് ആകട്ടെ ഇപ്പോൾ തന്നെ 47 ഒന്നാമത് നിൽക്കുകയാണ്.

Exit mobile version