അരങ്ങേറ്റത്തിൽ കയ്യടി വാങ്ങി പ്രശാന്ത് മോഹൻ

- Advertisement -

ഇന്നലെ നടന്ന ആദ്യ ഐ എസ് എൽ  മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വളരെ‌ കുറച്ച് പോസിറ്റീവ്സ് മാത്രമെ എടുക്കാനായി ഉണ്ടായിരുന്നുള്ളൂ. അതിൽ പ്രധാനമായ ഒന്നായിരുന്നു പ്രശാന്ത് മോഹന്റെ അവസാന പത്തുമിനുട്ടിലെ കാമിയോ.

സി കെ വിനീതിനു പകരം 80ആം മിനുട്ടിലാണ് പ്രശാന്ത് മോഹൻ കളത്തിൽ ഇറങ്ങിയത്. വലതു വിങ്ങിൽ കേരളത്തിനു പുതിയ ഊർജ്ജം തന്നെയായി അവസാന പത്തുമിനുട്ടിൽ പ്രശാന്ത്. പ്രശാന്തിന്റെ ഐ എസ് എൽ അരങ്ങേറ്റമായിരുന്നു ഇന്നലെ. അതിന്റെ പരിഭ്രമം ഇല്ലതെ കളിച്ച പ്രശാന്ത് വിങ്ങിലൂടെ മൂന്നു മുന്നേറ്റങ്ങൾ നടത്തി മൂന്നു ക്രോസ് നൽകുകയും ചെയ്തു. അതിൽ ഒരു ക്രോസ് കോർണർ നേടിതരുകയും ചെയ്തു.

വലതു വിങ്ങിൽ ഒരു പ്രോപർ വിങ്ങറെ പോലെയാണ് പ്രശാന്ത് കളിച്ചത്. പ്രശാന്തിന്റെ മുന്നേറ്റങ്ങളെ ഡിമിറ്റാർ ബെർബറ്റോവ് കളത്തിൽ വെച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഐ എസ് എല്ലിലെ ആദ്യ മത്സരം കളിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നു പറഞ്ഞ പ്രശാന്ത്, കൊച്ചിയിൽ ഗ്യാലറിയിൽ എത്തി പിന്തുണച്ച ആരാധകർക്ക് പ്രത്യേകം നന്ദിയും പറഞ്ഞു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നേലും പ്രശാന്തിന് പരിക്ക് കാരണം അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement