ഐ ലീഗും ഐ എസ് എല്ലും ചേർന്നൊരു ലീഗിനായി എ.എഫ്.സി

വിവാദങ്ങൾ നിറഞ്ഞ ഇന്ത്യൻ ഫുട്ബോൾ ലീഗിനെ ഒന്നാക്കാനുറച്ച്  ഏഷ്യൻ ഫുട്ബോൾ ഫെഡറേഷനും ഫിഫയും.  നിലവിൽ ഐ ലീഗ്, ഐ എസ് എൽ എന്നി രണ്ട് ലീഗുകൾ നിലനിൽക്കുന്ന ഇന്ത്യയിൽ രണ്ടു ലീഗിലെ ടീമുകളെയും പങ്കെടുപ്പിച്ച് 18 ടീമുകൾ ഉൾകൊള്ളുന്ന ഒരു സമ്പൂർണ ലീഗിന് വേണ്ടിയാണ് എ എഫ് സിയുടെയും ഫിഫയുടെയും ശ്രമം. അതെ സമയം ഈ വർഷം  ഐ ലീഗും ഐ എസ് എല്ലും നവംബറിൽ ഒരുമിച്ച് നടത്താനാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനം.  ഫിഫ അണ്ടർ 17 വേൾഡ് കപ്പുമായി ബന്ധപ്പെട്ട് ഫിഫ പ്രതിനിധികൾ ഇന്ത്യ സന്ദർശിക്കുമ്പോൾ കൂടുതൽ ചർച്ചകൾ നടത്തപെടുമെന്നാണ് കരുതപ്പെടുന്നത്.

നവംബറോടു കൂടി ഇന്ത്യയിൽ രണ്ടു ലീഗിലെയും ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് 18 ടീമുകളുള്ള ഒരു സമ്പൂർണ ലീഗ് നടത്താനുള്ള പദ്ധതി ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് സമർപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ പദ്ധതി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ അംഗീകരിക്കുന്നതിന് അനുസരിച്ചായിരിക്കും ഐ ലീഗിന്റെയും ഐ എസ് എല്ലിന്റെയും ഭാവി.

ഈ പദ്ധതി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ അംഗീകരിക്കുകയാണെങ്കിൽ 2018-19 സീസണിൽ പുതിയ രൂപത്തിലുള്ള ലീഗാവും നടപ്പിലാവുക. ഐ ലീഗിലും ഐ എസ് എല്ലിലും 10 വീതം ടീമുകളുള്ള നിലക്ക് പുതിയ ലീഗിൽ 20 ടീമുകൾ ഉണ്ടാവാനും സാധ്യത ഉണ്ട് എന്ന് റിപ്പോർട്ടുകളുണ്ട്.  ഐ ലീഗിൽ നിന്ന് ഇതുവരെ ബെംഗളൂരു എഫ് സി മാത്രമാണ് ഐ എസ് എല്ലിലേക്ക് ചേക്കേറിയത്.

എ എഫ് സി യുടെ അംഗീകാര പ്രകാരം ഐ ലീഗ് ആണ് ഇന്ത്യയിലെ ഒന്നാമത്തെ ലീഗ്. അതിലെ വിജയികൾക്ക് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള അവസരവും ലഭിക്കും. അതെ സമയം ഐ എസ് എൽ ചാമ്പ്യന്മാർക്ക് എ എഫ് സിയുടെ രണ്ടാം നിര ടൂർണമെന്റായ എ എഫ് സി കപ്പിന് മാത്രമേ യോഗ്യത ലഭിക്കു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറിനോയും റാഫിയും ഡ്രാഫ്റ്റിന് സൈൻ ചെയ്തു
Next articleസ്റ്റിയറിംഗ് കമ്മിറ്റിയിലേക്ക് കപില്‍ ദേവിനെ നിര്‍ദ്ദേശിച്ച് സിഒഎ