ഇസ്കോയ്ക്കും പരിക്ക്, മാഡ്രിഡ് ഡെർബിയിൽ ഇറങ്ങിയേക്കില്ല

- Advertisement -

റയൽ മാഡ്രിഡിനും സിദാനും പരിക്കിന്റെ തലവേദന തുടരുന്നു. ഇസ്കോ ആണ് അവസാനമായി പരിക്ക് ഏറ്റ ലിസ്റ്റിൽ കയറിയിരിക്കുന്നത്. ഇന്നലെ സ്പെയിനിനു വേണ്ടി കോസ്റ്റാറിക്കയ്ക്ക് എതിരെ ഇറങ്ങിയ ഇസ്കോ പരിക്കേറ്റ് കളം വിടുകയായിരുന്നു.

പരിക്കേറ്റ ഇസ്കോ റഷ്യയ്ക്കെതിരായ സ്പെയിനിന്റെ അടുത്ത മത്സരത്തിൽ കളിക്കില്ല. സ്പെയിൻ ക്യാമ്പ് വിട്ട ഇസ്കോ മാഡ്രിഡിൽ ചികിത്സക്കായി തിരിച്ചെത്തിയിരിക്കുകയാണ്. അടുത്ത ആഴ്ച നടക്കുന്ന മാഡ്രിഡ് ഡെർബിയിൽ ഇസ്കോ കളിക്കുന്ന കാര്യം ഇതോടെ സംശയത്തിലായി.

സിദാന്റെ ടീമിൽ ഇപ്പോൾ തന്നെ ബെയിലും ഗോൾകീപ്പർ നവാസും പരിക്കേറ്റവരുടെ ലിസ്റ്റിൽ ഉണ്ട്. ഇരുവരും മാഡ്രിഡ് ഡെർബിയിൽ ഉണ്ടാകില്ല എന്ന് ഉറപ്പായിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement