ബോസ്നിയയെ തോൽപ്പിച്ച് അയർലണ്ട് ക്വാർട്ടറിൽ

അണ്ടർ 17 യൂറോ കപ്പിൽ സി ഗ്രൂപ്പിൽ നിന്ന് അയർലണ്ട് ക്വാർട്ടറിലേക്ക് കടന്നു. ഇന്ന് നടന്ന മത്സരത്തിൽ ബോസ്നിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു അയർലണ്ടിന്റെ ക്വാർട്ടറിലേക്കുള്ള യാത്ര. മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ട് ജയത്തോടെ ആറു പോയന്റുമായാണ് അയർലണ്ട് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിൽ എത്തിയത്.

നേരത്തെ തന്നെ ക്വാർട്ടർ ഉറപ്പിച്ച ബെൽജിയം ഇന്ന് മൂന്നാം മത്സരവും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഡെന്മാർക്കിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ന് ബെൽജിയം തോൽപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial